സിനിമ വാർത്തകൾ
ഇന്ത്യയിലെ മറ്റൊരു നടനും കിട്ടിയിട്ടില്ലാത്ത ഭാഗ്യമാണ് മമ്മൂട്ടിക്ക് ലഭിച്ചത്

അഭിനയത്തിൽ അൻപത് ആണ്ട് തികയുന്ന മമ്മൂട്ടിക്ക് ആശംസകളുമായി ഷാജി കൈലാസ്, ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ,കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. .
മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂർത്തങ്ങൾക്കുള്ള ആദരം കൂടിയായിരുന്നു.മമ്മൂട്ടി ചന്തുവായി.. മമ്മൂട്ടി പഴശ്ശിരാജയായി.. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി.. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല… മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു
സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ6 days ago
മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദൻ …
- സിനിമ വാർത്തകൾ6 days ago
വസ്ത്രത്തിന്റെ ഭാരം കാരണം തനിക്കു ഈ സിനിമ ചെയ്യാൻ വളരെ ബുദ്ധിമുട്ടു തോന്നിയിരുന്നു സാമന്ത
- സിനിമ വാർത്തകൾ4 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ1 day ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ2 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ7 hours ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം5 hours ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ