ബോളിവുഡിന്റെ പ്രിയ താരമായ ഷാരൂഖാന് സുഹൃത്തുക്കൾ ഉണ്ട്. അവരിൽ സഹപ്രവർത്തകരും അല്ലാത്തവരും ഉണ്ട്.  മനുഷ്യനെ പോലെയും കിംഗ് ഖാന് ഇവരോടൊക്കെ പിണങ്ങുകയും ഇണങ്ങിയും ഒക്കെ ചെയ്യാറുണ്ട്. ഷാരൂഖാന് പിണങ്ങിയവരിൽ ഒരാൾ ആയിരുന്നു സണ്ണി ദിയോൽ. ഒന്നും രണ്ടും മാസത്തെയോ വര്ഷത്തെയോ പിണക്കമായിരുന്നില്ല നിര്വ്വരും തമ്മിൽ.  16 വർഷം നീണ്ടു നിന്ന പിണക്കമായിരുന്നു അത്. സണ്ണി ഡിയോളും ഷാരൂഖ് ഖാനും തമ്മിലുള്ള  16 വർഷത്തെ ആ  പിണക്കം ഇനി പഴങ്കഥ. സണ്ണി ഡിയോളിന്റെ ഗദർ 2വിനെ പുകഴ്ത്തിയതിന് പിന്നാലെ ഷാരൂഖ് ഖാന്‍ ഗദര്‍ 2 വിജയാഘോഷത്തിനും എത്തി. വിജയാഘോഷ പാർട്ടിയിൽ എത്തിയ ഷാരൂഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.  കാലം മായിക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്നാണ് ഇരുവരുടെയും ഒന്നിക്കലിനെ കുറിച്ച്‌ സണ്ണിയുടെ പ്രതികരണം. ബോളിവുഡ് ബോക്സ് ഓഫീസില്‍ പണം വാരുകയാണ് സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2. മുംബൈയില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ ആമിര്‍ഖാൻ,കാര്‍ത്തിക് ആര്യൻ, സല്‍മാൻ ഖാൻ തുടങ്ങി ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തു. അടുത്തിടെ ആപ് കി അദാലത്ത് എന്ന ടെലിവിഷൻ പരിപാടിയിലാണ് താനും ഷാരൂഖും പതിനാറുവര്‍ഷത്തിലേറെയായി സംസാരിച്ചിട്ടില്ലെന്ന കാര്യം സണ്ണി വെളിപ്പെടുത്തിയത്. ആ കഥ ഇങ്ങനെ ആണ് . 1993 ല്‍ ആണ് ഷാരൂഖാന്റെയും സുന്നി ഡയലിന്റെയും പിണക്കത്തിന് തുടക്കം.  ഡര്‍ എന്ന സിനിമയില്‍ സണ്ണിയും ഷാരൂഖും ഒരുമിചുണ്ടായിരുന്നു. വില്ലൻ വേഷമായിരുന്നു ചിത്രത്തിൽ  ഷാരൂഖിന്. എന്നാല്‍ വില്ലനെ മഹത്വവത്കരിക്കാനാണ് സിനിമയില്‍ ശ്രമിക്കുന്നതെന്ന് സണ്ണി ഡിയോള്‍ ആരോപിച്ചു. നിര്‍മ്മാതാവ് യാഷ് ചോപ്രയുമൊത്തുള്ള ഷാരൂഖിന്റെ ആദ്യ ചിത്രമായിരുന്നു ഡര്‍. യാഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സണ്ണി ക്ഷുഭിതനാവുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇതാണ് ഷാരൂഖുമായുള്ള പിണക്കത്തിലേക്ക് നയിച്ചത്. പിണക്കം മാറിയ സ്ഥിതിക്ക് ഇരുവരും ഒന്നിച്ചൊരു സിനിമ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. അതേസമയം പഠാന്‍റെ 1000 കോടി വിജയത്തിന് ശേഷം അതിന് ഒരു തുടര്‍ച്ച കണ്ടെത്താനാവാതെയും ഹിന്ദി സിനിമാലോകം കുഴഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വിജയങ്ങളുടെ തുടര്‍ച്ച നല്‍കുന്ന ആഹ്ലാദത്തിലാണ് ബോളിവുഡ്. ഗദര്‍ 2 ന് ശേഷം ഷാരൂഖ് ഖാന്‍റെ ജവാനും വന്‍ ബോക്സ് ഓഫീസ് വിജയം നേടുന്നു. ഇപ്പോഴിതാ ഗദര്‍ 2 ഒരു മാസം കൊണ്ട് നേടിയ കളക്ഷന്‍ എത്രയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ്.

സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 11 നാണ് ഗദര്‍ 2 തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ പ്രധാനമാണ് സണ്ണി ഡിയോള്‍ അദ്ദേഹത്തിന്‍റെ ജനപ്രിയ കഥാപാത്രം താര സിംഗ് ആയി വീണ്ടുമെത്തിയ ഗദര്‍ 2. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ആവോളം നേടിയ ചിത്രം പഠാന് ശേഷം ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളിലേക്ക് ജനക്കൂട്ടത്തെ എത്തിച്ച ചിത്രം കൂടിയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 40 കോടി നേടിയ ചിത്രം തുടര്‍ദിനങ്ങളിലും ആ കുതിപ്പ് തുടര്‍ന്നു. ആദ്യ വാരം നേടിയ കളക്ഷന്‍ 284 കോടി ആയിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ 515.03 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ ആണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേരത്തേ ചിത്രം 650 കോടി പിന്നിട്ടിരുന്നു.സെപ്റ്റംബര്‍ 7 ന് ജവാന്‍റെ വരവ് ഗദര്‍ 2 ന്‍റെ കളക്ഷനെ ബാധിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട്. റിലീസിന്‍റെ നാലാം വാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 27.55 കോടി നേടിയ ചിത്രത്തിന് ജവാന്‍ എത്തിയ അഞ്ചാം വാരം നേടാനായത് 5.03 കോടി മാത്രമാണ്. അതേസമയം താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ഗദര്‍ 2 സമീപകാലത്ത് നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രവുമാണ്.