താരങ്ങളുടെ പാതയിലൂടെ അവരുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ബോളിവുഡില്‍ പതിവാണ്. അങ്ങനെ കടന്നു വരികയും ഇന്ന് വലിയ താരങ്ങളായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകളും സിനിമയിലേക്ക് കടന്നു വരികയാണ . എന്നാൽ ബോളിവുഡ് സിനിമയിലല്ല, സീരീസിലാണ് താരപുത്രി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അ. അച്ഛന്റെ പാതയിലൂടെ സുഹാന സിനിമയിലേക്ക് കടക്കുമ്പോള്‍ കൂട്ടിന് വേറെയും താര പുത്രന്മാരും പുത്രിമാരുമുണ്ട്. പ്രശസ്ത സംവിധായിക സൊയാ അക്തർ സംവിധാനം ചെയ്യുന്ന ‘ദി ആർച്ചീസ്’ എന്ന സീരീസിൽ ആണ് താരപുത്രി ആദ്യമായി അഭിനയിക്കുന്നത്. സീരീസിൽ ഷാരൂഖ് ഖാനും കാമിയോ കഥാപാത്രമായി എത്തുമെന്നൊക്കെ ബോളിവുഡിൽ റിപോർട്ടുകൾ നിലനിൽക്കുന്നുണ്ട്. അതേസമയം ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് കിംഗ് ഖാൻ സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയിരുന്നു.1960-കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിലെ, പ്രണയവും സൗഹൃദവുമൊക്കെയാണ് ഈ സീരീസ് ചർച്ച ചെയ്യുന്നത്. ആർച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് സീരീസിന്റെ കഥ. ആര്‍ച്ചീസിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു.
ശ്രീദേവി-ബോണി കപൂർ ദമ്പതികളുടെ മകൾ ഖുഷി കപൂറും സീരീസിൽ പ്രധാന താരമായി എത്തുന്നുണ്ട്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ, നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ചിത്രത്തിലെ താരങ്ങളിലൊരാളാണ്. മിഹിർ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് കഥാപാത്രമായി വേഷമിടുന്നത്. ‘ദി ആർച്ചീസ്’ ഡിസംബർ 7 നാണ് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ആരംഭിക്കുക. അതേസമയം അതേസമയം അഗസ്ത്യയും സുഹാനയും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ സംശയം വീണ്ടും സോഷ്യല്‍ മീഡിയ ഉയര്‍ത്തുകയാണ്.കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്ര നടത്തിയ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സുഹാനയും അഗസ്ത്യയും എത്തിയിരുന്നു. ഇവിടെ നിന്നുമുള്ള ഇരുവരുടേയും വീഡിയോകളും ചിത്രങ്ങളും പുറത്തായതോടെയാണ് ഈ പ്രണയം വീണ്ടും ചര്‍ച്ചകളില്‍ സജീവമായി മാറിയത്. സുഹാനയെ കാറു വരെ അനുഗമിക്കുന്ന അഗസ്ത്യയേയും വീഡിയോയില്‍ കാണാം.അമിഭാത് ബച്ചന്റെ മകള്‍ ശ്വേതയുടെ മകനാണ് അഗസ്ത്യ നന്ദ.
സുഹാന ഖാന്‍, ഖുഷി കപൂര്‍, അഗസ്ത്യ നന്ദ എന്നിവരുടെ അരങ്ങേറ്റ ഷോ എന്ന നിലയില്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ആര്‍ച്ചീസിനായി കാത്തിരിക്കുന്നത്. മൂന്ന് വലിയ താരകുടുംബങ്ങളിലെ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ടവര്‍ അരങ്ങേറുന്ന ഷോ എന്ന നിലയിലും ആര്‍ച്ചീസ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇതിന് പുറമെയാണ് സുഹാനയുടേയും അഗസ്ത്യയുടേയും പ്രണയ വാര്‍ത്തകളും പ്രചരിക്കുന്നത്. അമിതാഭ് ബച്ചന്റെ കൊച്ചുമകനും ഷാരൂഖ് ഖാന്റെ മകളും ജീവിതത്തില്‍ ഒരുമിക്കുന്നുവെന്നത് ബോളിവുഡ് ആരാധകരെ സംബന്ധിച്ച് വലിയ വാര്‍ത്തയാണ്. അതേസമയം ഇതെല്ലാം ആര്‍ച്ചീസിന്റെ പ്രൊമോഷന് വേണ്ടിയുള്ള പിആര്‍ തന്ത്രങ്ങള്‍ മാത്രമാണെന്നും ചിലര്‍ പറയുന്നു. മറ്റ് ചിലര്‍ പറയുന്നതാകട്ടെ എല്ലാം സോഷ്യല്‍ മീഡിയയുടെ ഭാവനകള്‍ മാത്രമാണെന്നാണ്. അതേസമയം തങ്ങളുടെ പ്രണയ വാര്‍ത്തകളെക്കുറിച്ച് സുഹാനയോ അഗസ്ത്യയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരകുടുംബങ്ങളും വാര്‍ത്തകളെ അവഗണിക്കുകയാണ്. അതേസമയം ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഡങ്കി ആണ്. താരത്തിന്റെ പിറന്നാൾദിനത്തിൽ ആരാധകർ കാത്തിരുന്ന ആ അപ്ഡേറ്റ് എത്തിയിരുന്നു. ഷാരൂഖ് നായകനാകുന്ന ‘ഡങ്കി’ എന്ന ചിത്രത്തിന്റെ ഡ്രോപ് വൺ ആണ് പുറത്തുവിട്ടത്. രാജ്കുമാർ ഹിരാനി സംവിധാനം നിർവഹിക്കുന്ന ‘ഡങ്കി’യുടെ ടീസർ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.ഈ വർഷംതന്നെ പുറത്തിറങ്ങിയ പത്താൻ, ജവാൻ എന്നീ എക്കാലത്തെയും രണ്ട് മികച്ച ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി ക്രിസ്മസ് റിലീസായാണ് എത്തുന്നത്. ഈ രണ്ടു ചിത്രങ്ങൾക്കും ശേഷം 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ ചിത്രം ഡങ്കി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ രണ്ട് പേരായ ഷാരൂഖ്, രാജ്‌കുമാർ ഹിരാനി എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം ചിത്രം തകർക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകറം ആരാധകരും. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേർന്ന് ആണ് ഡങ്കി നിർമ്മിക്കുന്നത്.
