കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപത്തിരണ്ടാം ജന്മദിനം. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് പ്രധാനമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ചത്.

ആശംസകൾ അറിയിച്ചതിൽ സാധാരണക്കാർ മുതൽ സെലിബ്രേറ്റികൾ വരെ എല്ലാമേഖലയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ആശംസ ബോളിവുഡ് താരം ഷാരൂഖ്ഖാന്റെയായിരുന്നു.

ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ എന്നാണ് ഷാരൂഖ്ഖാൻ പറഞ്ഞിരിക്കുന്നത്. ”നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടേ. ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ. ജന്മദിനാശംസകൾ നരേന്ദ്ര മോഡി.” എന്നാണ് ഷാരൂഖ്ഖാൻ ടിറ്റ്വറിൽ കുറിച്ചത്.