വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ താരമാണ് ഷഫ്‌ന നനസിം. ഷഫ്‌നയെകുറിച്ചോ ഭർത്താവ് സജിനെക്കുറിച്ചോ ഒരു പ്രത്യേകം പരിചയപെടുത്തലിന്റെ ആവശ്യം ഇല്ല. കാരണം, കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഷഫ്ന. താരത്തിന്റെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ ഇപ്പോൾ മിനിസ്‌ക്രീനിലും മിന്നും താരമാണ്. ഇൻസ്റ്റയിലും ഫേസ് ബുക്കിലും സജീവമായ ഷഫ്‌ന സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും പങ്ക് വയ്ക്കുക പതിവാണ്. ഒപ്പം സുഹൃത്തുകൾക്ക് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഷഫ്‌നയുടെ ഏതൊരു പോസ്റ്റും വൈറൽ ആകാറും ഉണ്ട്.സജിൻ, ശിവയായി മിനി സ്ക്രീനിലേക്ക് ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു, സജിൻ ഷഫ്‌നയുടെ ഭർത്താവ് ആണെന്നുള്ളത്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം മിക്ക പ്രേക്ഷകരും അറിയുന്നത്. ഇപ്പോൾ വിവാഹം കഴിഞ്ഞ നാൾ മുതൽ കേൾക്കുന്ന ചോദ്യത്തെ കുറിച്ച് പറയുകയാണ് ഷഫ്‌ന, താരം പറയുന്നത് ഇങ്ങനെ
ഞങ്ങളുടെ വിവാഹം ഇന്റർകാസ്റ് ആയത്കൊണ്ട് തുടക്കത്തിൽ അൽപ്പം വിഷയങ്ങൾ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നു പ്രശ്നങ്ങൾ. അതൊന്നും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല, കാരണം കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ വിഷയങ്ങൾ എല്ലാം മാറി ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ പോകുന്നുണ്ട്. എല്ലാവരും ഹാപ്പിയാണ്. ഒരു പ്രത്യേക ചോദ്യം എന്ന് ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇക്കായുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ് അന്തിക്കാട്. അവിടെ കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോഴേക്കും, വിശേഷം ഒന്നും ഇല്ലേ വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങി.അയൽക്കാർ ആണെങ്കിലും ബന്ധുക്കൾ ആണെങ്കിലും കുറെക്കാലം ഇതേ ചോദ്യങ്ങൾ ആയിരുന്നു. പിന്നെ ഇപ്പൊ ഇപ്പൊ അങ്ങനത്തെ ചോദ്യം ഇല്ല. പിന്നെ ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾ ഏറെ ചോദിച്ചത് വിവാഹത്തോടെ അഭിനയം നിർത്തിയോ എന്ന ചോദ്യങ്ങളാണ്. അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല.