Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സബാഷ് മിതു റിലീസ് പ്രഖ്യാപിച്ചു…..

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രമാണ് സബാഷ് മിതു. ചിത്രത്തിൽ നടി തപ്സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ മിതാലി രാജായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. തപ്സിയും ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ജൂലൈ 15നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. നേരത്തെ ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. 7000 റണ്ണുകള്‍ നേടിയ ഏക വനിതാ ക്രിക്കറ്റ് താരം, ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരം എന്നിങ്ങനെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മിതാലിയുടെ ജീവിതം ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും ക്രിക്കറ്റ് ആസ്വാദകരും. വനിതാ ഏകദിന ടെസ്‌റ്റ് ടീമുകളുടെ ക്യാപ്റ്റൻ കൂടിയാണ് മിതാലി രാജ്.

18 സ്റ്റുഡിയോസാണ് സബാഷ് മിതു നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. 2020 ൽ മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നുവും പങ്ക് വെച്ചിരുന്നു. മാർച്ചിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര കഥാപാത്രമായി എത്തുന്നത് കൊണ്ട് തന്നെ തപ്സി പന്നുവിന് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘സബാഷ് മിതു’. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സബാഷ് മിതുവിലെ മറ്റ് താരങ്ങളെ കുറിച്ച് ഇനിയും വ്യക്തമാക്കിയിട്ടില്ല. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്. 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. 19 വയസും 254 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി കണ്ടെത്തി ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി.

Advertisement. Scroll to continue reading.

You May Also Like

Advertisement