Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

ഡ്രൈവറിന്റെ സ്വയംഭോഗം കണ്ട് ഞെട്ടി കൊട്ടാരക്കരക്കാരി സംഭവം റാപിഡോ യാത്രക്കിടെ

ബൈക്ക് ടാക്സിയില്‍ മടങ്ങവെ വിജനമായ പ്രദേശത്ത് വെച്ച്‌ യുവാവ് സ്വയംഭോഗം ചെയ്യുകയും യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതോടെ യുവതി വീട് എത്തുന്നതിന് 200 മീറ്റര്‍ മുൻപു തന്നെ യാത്ര അവസാനിപ്പിച്ചുസ്ത്രീകൾക്ക് എതിരെയുള്ള നഗ്നതാ പ്രദർശനങ്ങളും ലൈംഗികാതിക്രമങ്ങളും നിരന്തരം കൂടി വരികയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബെംഗളൂരുവിൽ ആണ് സംഭവം നടന്നത്. കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെയാണ് യാത്രയ്ക്കിടെ റാപിഡോ ഡ്രൈവർ നഗ്നതാ പ്രദര്‍ശനം നടത്തുകയും യാത്രക്ക് ശേഷം വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തത്. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

ബൈക്ക് ടാക്സിയില്‍ മടങ്ങവെ വിജനമായ പ്രദേശത്ത് വെച്ച്‌ യുവാവ് സ്വയംഭോഗം ചെയ്യുകയും യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതോടെ യുവതി വീട് എത്തുന്നതിന് 200 മീറ്റര്‍ മുൻപു തന്നെ യാത്ര അവസാനിപ്പിച്ചു. എന്നാല്‍ ഇതിന് പിന്നാലെ യുവതിയുടെ ഫോണിലേക്ക് യുവാവ് വാട്സാപ്പില്‍ അശ്ലീല സന്ദേശം അയക്കുകയും ചെയ്തു. അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം യുവതി ട്വിറ്ററിലും പങ്കുവച്ചതോടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ഇലക്‌ട്രോണിക് സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.ഓട്ടോറിക്ഷ ബുക്ക് ചെയ്തിട്ട് ലഭിക്കാതിരുന്നതിനാലാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തതെന്നാണ് യുവതി പറയുന്നത്. എന്നാല്‍, മൊബൈല്‍ ആപ്പ് വഴി ബുക്കു ചെയ്ത ബൈക്കിലല്ല ഡ്രൈവറെത്തിയതെന്ന് യുവതി പറഞ്ഞു. കൂടെ താമസിക്കുന്നയാളുടെ വെബ് ടാക്സി അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാൾ റൈഡിന് എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവിന്റെ അറസ്റ്റിന് പിന്നാലെ ഡ്രൈവറേയും ജോലിയില്‍ നിന്നും പുറത്താക്കിയതായി റാപ്പിഡോ അറിയിച്ചതായി യുവതി പറഞ്ഞു.ഇതാദ്യമായല്ല റാപിഡോ യാത്രക്കാർക്ക് ഇത്തരത്തിൽ ഉള്ള മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നത്. മുൻപും നിരവധിപ്പേർക്ക് ഇത്തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമായതോടെ രാത്രി 10 മുതല്‍ രാവിലെ 6 വരെ യാത്ര ചെയ്യുന്നവരെ റൈഡിനു ശേഷം ഫോണില്‍ ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളുമായി റാപ്പിഡോ അധികൃതരും രംഗത്ത് വന്നിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement