ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിക്കാരോട് കൊടും ക്രൂരത നടന്നതായി വെളിപ്പെടുത്തൽ . ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള ഒരു ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു ട്രസ്റ്റിന്റെ പ്രവര്‍ത്തനം.പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തി. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെണ്‍കുട്ടികളുടെ സുഹൃത്ത് ആരോപിക്കുന്നത്റി .
പെൺകുട്ടികളുടെ സുഹൃതു അഭിഭാഷകനായ ശ്രീജിത്ത് പെരുമാനയെ അറിയിക്കുകയും , ശ്രീജിത്ത് പെരുമന സംഭവത്തിൽ ഇടപെട്ട് വേണ്ടത് ചെയ്യുകയുംചെയ്തു. പെൺകുട്ടികളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയായിരുന്നു സൈഫുള്ള എന്നാണു ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. ഇന്നലെ ഇട്ട ഫേസ്ബുക് പോസ്റ്റിൽ ആരോപണ വിധേയന്റെ കൂടുതൽ വിവരങ്ങൾ ഒന്നുമില്ലായിരുന്നു. പക്ഷെ ഇന്ന് രാവിലെ മുതൽ സൈഫുള്ളക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും അഡ്വ ശ്രീജിത്ത് പെരുമന പോലീസിൽ അറിയിക്കുകയും പോലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിയും ഭയവും കാരണമാണ് പരാതി നല്‍കാത്തതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഒരുപാട്സ്വ പ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം വരെ ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തി. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയതായും വെളിപ്പെടുത്തലുണ്ട്. രക്ഷിതാക്കളെയും പല വിധത്തില്‍ ഇയാള്‍ ചൂഷണം ചെയ്തിരുന്നുവെന്നും വിവരങ്ങളുണ്ട്.
