മലയാളത്തിലെ പ്രമുഖ സിനിമ സംവിധായകൻ കെജി ജോർജ്ജ് അടുത്തിടെയാണ് അന്തരിച്ചത്. മരിക്കുമ്പോൾ ഓൾഡ് ഏജ് കെയർ സെന്ററിൽ ആയിരുന്നു അദ്ദേഹം. ഇതേ തുടർന്ന് നിരവധി ആരോപണങ്ങൾ ഒക്കെ ഉയർന്നു വന്നിരുന്നു. എന്നാലിപ്പോൾ മറ്റൊരു കാര്യത്തിൽ വ്യക്തത വരുത്തുകയാണ് അദ്ദേഹത്തിന്റെ മകൾ. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മനസ്സ് കാണാൻ കഴിഞ്ഞിട്ടില്ലെന്ന് കെജി ജോർജിന്റെ ഭാര്യ പറഞ്ഞതിനെക്കുറിച്ചാണ് മകൾ താര ജോർജ് ഇപ്പോൾ വിശദീകരണം നൽകുന്നത്. തന്റെ ഡാഡി അതിനുള്ള സ്വാതന്ത്ര്യവും ധൈര്യവും കൊടുത്തതു കൊണ്ടാണ് മമ്മി അത് പറഞ്ഞതെന്നാണ് താര പറയുന്നത്. ഈ ലോകത്തിനു മുൻപിലാണ് എന്റെ മമ്മി അത് പറഞ്ഞത്. ഇത്രയും വർഷങ്ങൾ മുൻപ് നടന്ന സംഭവം ഇപ്പോൾ പറയുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും താര പ്രതികരിച്ചു. ഡാഡിയെക്കുറിച്ചുള്ള ഡോക്യൂമെന്ററി ഇറങ്ങിയിട്ട് കുറെ വർഷങ്ങളായി. അതെടുത്ത സമയത്ത് ഡാഡിയുടെ ജീവിത കഥയാണ് അതിൽ കാണിക്കുന്നത്. അത് ഈ ലോകം കാണുമെന്ന കാര്യം ഡാഡിക്കും അറിയാം മമ്മിക്കും അറിയാം. ഇത്രയും കാലം ഇതു കേട്ടിട്ട് റിയാക്ട് ചെയ്യാതെ ഇപ്പോൾ റിയാക്ട് ചെയ്യുന്നത് എന്തു കൊണ്ടാണെന്ന് ശരിക്കും പറഞ്ഞാൽ എനിക്ക് മനസ്സിലാകുന്നില്ല എന്നും താര പറയുന്നു. ഒരു മകൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് എന്റെ ഡാഡിയുടെ ഒരു കൺസെപ്റ്റ് ഉണ്ട്. ഡാഡി ഡിപ്പെൻഡബിൾ അല്ല എന്ന് പറയുന്നത് ഡിറ്റാച്ച്മെന്റ് ആണ്. ഭർത്താവ് ആണെങ്കിലും ഭാര്യ ആണെങ്കിലും, മക്കൾ ആണെങ്കിലും നമ്മൾ ആരോടും ഡിപ്പെൻഡ് ആയിരിക്കാൻ പാടില്ല. അവരുടെ ഇഷ്ടത്തിനു വിടുക. അതാണ് എന്റെ ഫാദർ ചെയ്‌തത്. യൂറോപ്പിലായാലും അമേരിക്കയിലോ ലണ്ടനിലോ ആയാലും കുട്ടികൾ ഒരു പതിനെട്ടു വയസ്സ് കഴിഞ്ഞാൽ അവരുടെ ഒരു രീതിയിൽ പോകണം. അച്ഛനോടോ അമ്മയോടോ ഡിപെന്ഡന്റ് ആകാൻ ശ്രമിക്കരുത്. അതാണ് എന്റെ ഡാഡി ഇവിടെ ചെയ്യാൻ ശ്രമിച്ചത്. പിന്നെ എന്റെ മമ്മി സാധാരണക്കാരിയായ ഒരു സ്ത്രീ. വിവാഹം കഴിക്കുന്നു, ഭർത്താവിനൊപ്പമുള്ള നിമിഷങ്ങൾ സ്വപ്നം കണ്ടു വരുന്നു. അങ്ങനെ ഒരു ജീവിതം സ്വപ്നം കണ്ട മമ്മി പെട്ടെന്ന് ഇവിടെ വന്നിട്ട് അറ്റാച്ച്മെന്റ് ഇല്ലാതെ ഡിറ്റാച്ഡ് ആയി ജീവിക്കാൻ ശ്രമിക്കുന്ന ആളുടെ കൂടെ ആയി. അപ്പോൾ അത് അക്സെപ്റ്റ് ചെയ്യാൻ ആയില്ല. സാധാരണക്കാരിയായ ഒരു സ്ത്രീയുടെയും വ്യത്യസ്തനായ ഒരു പുരുഷന്റെയും കെമിസ്ട്രി ആണ് നമ്മൾ അവിടെ ശ്രദ്ധിക്കേണ്ടത്. മമ്മി പറയുന്നത് മമ്മിയുടെ ഉള്ളിലുള്ളതാണ്.
ഡാഡിയുടെ സിനിമകളിലും കാണിക്കുന്നത് സ്ത്രീകളുടെ ഫ്രസ്‌ട്രേഷൻ ആണ്. അത് എല്ലാ സ്ത്രീകളിലും ഉണ്ട്. അത് തന്നെയാണ് മമ്മിയും കാണിച്ചത്. എന്റെ ഫാദറിന്റെ എല്ലാ കാര്യങ്ങളും ക്ലിയർ ആയിരുന്നു. ഞാൻ എന്റെ ബന്ധുക്കളെ ഡിപ്പെൻഡ് ചെയ്യുന്ന ആളല്ല. ആളല്ല അതിന് എന്താണ്. പക്ഷേ എന്റെ മമ്മി എന്ന് പറയുന്നത് പിന്നീട് ഇത് മനസിലാക്കി. ഇതിലൊന്നും വലിയ കാര്യമില്ല എന്നത്. മമ്മി പിന്നെ പറഞ്ഞത് സെക്സ് ഫുഡ്, അത് ഏതൊരു പുരുഷന്റെയും ബേസിക്ക് നീഡ്‌സ് ആണ്. ആ ഒരു സത്യം മമ്മി തുറന്നു പറഞ്ഞു. ഈ ലോകത്തിനു മുൻപിൽ ഒരു ക്യാമറയിലൂടെ എന്റെ മമ്മി അത് തുറന്നു പറഞ്ഞു. ആ ധൈര്യം എന്റെ ഡാഡി കൊടുത്തതു കൊണ്ടാണ്. എന്റെ ഡാഡി അതിനുള്ള ഫ്രീഡവും കൊടുത്തു.
ഡാഡിയുടെ ജീവിതം, ഡാഡിയുടെ രീതിയിൽ ജീവിച്ചു, എന്റെ മമ്മിയെ മമ്മിയുടെ രീതിക്ക് ജീവിക്കാൻ അനുവദിച്ചു. മക്കളായ ഞങ്ങൾക്കും ഫ്രീഡം തന്നു, ആ കാര്യത്തിൽ ഞാൻ എന്റെ ഫാദറിനെക്കുറിച്ചോർത്തു അഭിമാനിക്കുന്നു- എന്നാണ് മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താര പറഞ്ഞത്. അദ്ദേഹത്തോട് കുടുംബം കാണിച്ച അനാസ്ഥ കൊണ്ടാണ് അദ്ദേഹം ഓൾഡ് ഏജ് കെയർ സെന്ററിൽ കിടന്നു മരിക്കേണ്ടി വന്നത് എന്ന വിധത്തിലുള്ള ആരോപണങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ മരണ സമയത്ത് ഉയർന്നു വന്നിരുന്നു. എന്നാൽ ഫാദറിന്റെ സ്വന്തം ഇഷ്‌ടപ്രകാരം ആണ് അവിടെ കഴിഞ്ഞത് എന്നാണ് ഈ ആരോപണങ്ങൾക്കുള്ള വിശദീകരണമായി അദ്ദേഹത്തിന്റെ മകൾ പറഞ്ഞത്.
