മമ്മൂട്ടി നായകനായ ചിത്രം സി ബി ഐ യുടെ അഞ്ചാം ഭാഗത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം ആണ് പുറത്തു വന്നത് സി.ബി.ഐ 5 ദി ബ്രെയ്ന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ദി മോസ്റ്റ് നോണ്‍വയലന്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ഇന്‍ ദി വേള്‍ഡ് എന്നാണ് മോഷന്‍ പോസ്റ്ററില്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. എന്നാലിപ്പോള്‍ ക്യാപ്ഷന്‍ തെറ്റാണെന്ന കണ്ടുപിടുത്തമാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്.

എന്നാൽ ചിത്രത്തിന്റെ പഴയ ചിത്രത്തിന്റെ വയലൻസ് രംഗങ്ങൾ ആണ് സോഷ്യൽ മീഡിയ കുത്തിപൊക്കിയത്. 2004 ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സി.ബി.ഐയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സായ് കുമാര്‍ അവതരിപ്പിക്കുന്ന ജി.വൈ.എസ്.പി സത്യദാസിന്റെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. കൂടാതെ ജാഗ്രതയില്‍ സേതുരാമയ്യരും ബാബു അന്റണി അവതരിപ്പിച്ച ബാബു എന്ന കഥാപാത്രവും തമ്മില്‍ ഒരു ഫൈറ്റ് സീന്‍ തന്നെയുണ്ട്.88 ല്‍ പുറത്തു വന്ന ആദ്യ സി.ബി.ഐ സീരിസായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്ന ജോണിയുടെ കഥാപാത്രത്തേയും സേതുരാമയ്യര്‍ തല്ലുന്നുണ്ട്.

ഈ പഴയ ഈ പഴയ രംഗങ്ങല്‍ നിരത്തി ഇതാണോ നോണ്‍വയലന്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ഇന്‍ ദി വേള്‍ഡ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.സി.ബി.ഐ. ദി ബ്രെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം ഭാഗത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത് കെ. മധു തന്നെയാണ്. രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്.