ബീഹാർ പോലീസിനെ വലച്ചു സീരിയൽ കിസ്സർ.ഒറ്റയ്ക്കു നിൽക്കുന്ന സ്ത്രീകളെ അപ്രതീഷിതമായി ബലമായി കടന്നുപിടിച്ചു ചുംബിച്ചു കളയുമെന്ന സീരിയൽ കിസ്സറിനായി പോലീസ് തെരച്ചിൽ ശക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു ആരോഗ്യ പ്രെവർത്തകയെ ബലമായി ചുംബിച്ചു കടന്നു കളയുന്ന യുവാവിന്റെ വീഡിയോ പുറത്തു വന്നിരുന്നു.ആശുപത്രിയുടെ മതിൽ ചാടി കടന്നെത്തിയ ഇയാൾ ബലം പ്രേയോഗിച്ചു ആരോഗ്യ പ്രെവർത്തകയെ ചുംബിക്കുകയായിരുന്നു.ശേഷം ഇയാൾ ഓടി രക്ഷപെട്ടു.

ആരോഗ്യ പ്രേവർത്തക പോലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവം പുറത്തായതിനു പിന്നാലെ മറ്റു ചില യുവതികളും പരാതിയുമായെത്തി.ഒളിഞ്ഞിരിക്കുന്ന യുവാവ് ഒറ്റയ്ക്കു കാണുന്ന സ്ത്രീകളെ ബലമായി ചുംബിക്കുകയും ശേഷം ഓടി രെക്ഷപെടുകയാണ് പതിവ്.ഇയാൾക്കായി പോലീസ് ഊർജിതമായി തെരച്ചിലാണ് നടത്തുന്നത്.എന്നാൽ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.