ദോശയും സാമ്പാറും ചമ്മന്തിയും ഉൾപ്പടെ വാങ്ങിയ പൊതിയ്ക്ക് 500 രൂപ നൽകിയതിൽ സംശയം തോന്നി ആരംഭിച്ച കേസിൽ വഴിത്തിരിവ് . പോലീസ് നടത്തിയ ലഹരിമരുന്ന് റെയ്‌ഡിനിടെ ആണ് കഞ്ചാവ് കേസിലെ പ്രതികൾ പിടിയിലാകുന്നത് .

ഷൈജുഖാനും ഗോപകുമാറും ആണ് സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാനായി പോകുന്നതിനിടെ പിടിയിലായത് . നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജുഖാൻ (40 ), കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനം ഗോപകുമാർ (40 ) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത് . പോലീസിനെ കണ്ട ഓടി രക്ഷ പെടാൻ ശ്രെമിച്ച ഇവരെ പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു . രണ്ട്  കിലോയിലധിക വരുന്ന കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു . നേരത്തെ തട്ടുകടയിൽ  കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഷൈജുഖാൻ നേരത്തെ പിടിയിലായതാണ് .

ഉത്സവ സീസണുകളിൽ ക്ഷേത്ര പരിസരങ്ങളിൽ ഐസ്ക്രീം വിട്ടുകൊണ്ടിരുന്ന ഗോപകുമാർ പിന്നീട ഷൈജുഖാനോടൊപ്പം ചേർന്ന് ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ചു .കരുനാഗപ്പള്ളി ഭാഗത്തേക്ക് കഴിഞ്ഞ ദിവസം കഞ്ചാവ് വിൽക്കാൻ പോകുന്നതിനിടയിൽ ആണ് ഇരുവരെയും പോലീസ് നാടകിയമായി  പിടികൂടിയത് . 2020 ഇത് ശൂരനാട് ഉള്ള യുവാനിനെ തട്ടിക്കൊണ്ട് പോയി പണം കവർന്ന പൂട്ടിയിട്ടു മർദിച്ച കേസിൽ ഷൈജുവിനെതിരേ നേരത്തെ കേസ് ഉണ്ടായിരുന്നു . ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുമെന്നാണ് പോലീസ് അറിയിച്ചത് .