Connect with us

സിനിമ വാർത്തകൾ

പിന്നെ എന്താണ് ഈ കമ്മ്യൂണിറ്റി കുടുംബം എന്താണ് കമ്മ്യൂണിറ്റി അമ്മ??? എന്തിനാണ് സംഘടന

Published

on

ട്രാൻസ്‌ജെൻഡർ വിമൻ സീമ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, അനന്യയുടെ മരണത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അനന്യയുടെ മരണത്തിനു ഉത്തരവാദികൾ ആയവരെ തീർച്ചയായും നിയമത്തിനു മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യണം… അത് സർജ്ജറി ചെയ്ത ഡോക്ടർ ആയാലും പോയ ഹോസ്പിറ്റൽ ആയാലും കൂടെ നടന്ന ഏതു കമ്മ്യൂണിറ്റിസ് ആയാലും ഒരിക്കലും വിഷയത്തിൽ നിന്നും വിട്ടു പോകുന്നതോ വഴിതിരിച്ചു വിടുന്നതോ അല്ല പലരും ചോദിക്കുന്നതും കേട്ടു ഒരുപാട് ആളുകൾ ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ നിങ്ങളൊക്കെ തന്നെ സഹായിച്ചാൽ “”ഞാനുൾപ്പടെ ””അനന്യയുടെ പുനർ സർജ്ജറി സുഖമായി നടക്കുമല്ലോ എന്ന് ഞാൻ ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് അനന്യ എന്ന് അറിയുന്നത് ഈ അടുത്ത ദിവസങ്ങളിൽ ആണ് കാരണം അനന്യ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി യുടെ മകൾ ആണ് എന്നു അനന്യയും അവരും പറഞ്ഞിട്ടുള്ളതാണ് പല പൊതു സ്ഥലങ്ങളിലും….

കൂടാതെ ഒരുപാട് അംഗങ്ങൾ ഉള്ള ഒരു സംഘടനയുടെ മെമ്പർ കൂടിയാണ് അനന്യ “””ഞാൻ ആ സംഘടനയുടെ ഭാഗമല്ല ആ സംഘടനയുടെ പ്രവർത്തനങ്ങൾ അറിയുകയും ഇല്ല പല പ്രമുഖരും ആ സംഘടനയുടെ ഭാഗമാണ് ഞാൻ തുടക്കത്തിൽ മെമ്പർ ആയിരുന്നു അവരുടെ അജണ്ടയിൽ ഉള്ള തൃപ്തിക്കേട് കാരണം പിരിഞ്ഞു പോരുകയായിരുന്നു “”” അപ്പോൾ ആ സംഘടനക്ക് വിചാരിച്ചാൽ അനന്യയുടെ സർജ്ജറി വളരെ എളുപ്പത്തിൽ നടത്തികൊടുക്കുവാൻ കഴിയും ആർഭാടമായി കല്യാണം നടത്താനും ഫാഷൻ ഷോ സംഘടികിപ്പിക്കാനും ഒക്കെ മാത്രം ആണോ കൊച്ചമ്മമാർ അടങ്ങുന്ന ഈ സംഘടന ….

ഒരു ജീവൻ നഷ്ട്ടപെട്ടതിനു ശേഷം കരച്ചിൽ “”””പട്ടിഷോ “””” നടത്തിയാൽ എല്ലാം തികഞ്ഞു എന്നാണോ നിങ്ങൾ കരുതുന്നത്… പിന്നെ എന്താണ് ഈ കമ്മ്യൂണിറ്റി കുടുംബം എന്താണ് കമ്മ്യൂണിറ്റി അമ്മ??? എന്തിനാണ് സംഘടന….?? അതൊക്കെ പോട്ടെ ഇവരൊന്നും സഹായിക്കേണ്ട അനന്യയെ സഹായിക്കാൻ മുന്നോട്ടു വന്നവരെ എന്തിനാണ് ഇവർ വിലക്കിയത്…..?? ഇത്രയും സ്നേഹവും സഹാനു ഭൂതിയും സഹജീവികളോട് ഉണ്ടായിരുന്നു എങ്കിൽ എന്തിനാണ് കിട്ടാൻ ഇരുന്ന ആ സഹായം മുടക്കിയത്???? ഈ കരഞ്ഞ കണ്ണീരിൽ എന്താണ് സത്യം ഉള്ളത്….?? ഈ മീഡിയയിലും സോഷ്യൽ മീഡിയകളിലും ഉള്ള പ്രതിബദ്ധതയും പ്രഹസനങ്ങളും മാത്രമല്ലെ ഉള്ളു ഈ ബന്ധങ്ങൾ…?? എന്നാണ് സീമ ചോദിക്കുന്നത്
youtube views kopen

സിനിമ വാർത്തകൾ

പ്രഭാസിന്റെ ആ പ്രവർത്തി എന്നെ അമ്പരിപ്പിച്ചു സൂര്യ!!

Published

on

തെന്നിന്ത്യൻ നടന്മാരിൽ പ്രമുഖനായ നടൻ ആണ് പ്രഭാസ്. തന്നോടൊപ്പം ആര് അഭിനയിച്ചാലും അവർക്കു നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഒരു പ്രവണതയും താരത്തിനുണ്ട്. ഈ ഒരു കാര്യം പറഞ്ഞ താരങ്ങൾ ആണ് അമിത ബച്ചനും, ശ്രുതി ഹാസനും. ഇപ്പോൾ ഇതേ കാരണവുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യയും. താൻ ഹൈദരാബാദിൽ സിനിമാഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോൾ അവിചാരിതമായി ആണ് നടൻ പ്രഭാസിനെ അവിടെ കണ്ടത് സൂര്യ പറയുന്നു.

അദ്ദേഹത്തെ കണ്ടപ്പോൾ എന്നോട് പറഞ്ഞു രാത്രിയിൽ ഭക്ഷണം ഒന്നിച്ചു ആകാം എന്ന് , ഞാൻ സമ്മതിച്ചു എന്നാൽ എന്റെ ഷൂട്ടിങ് സമയം  രാത്രി ഒരുപാട് സമയം നീണ്ടു നിന്നിരുന്നു. അതുകൊണ്ടു ഞങ്ങളുടെ ഡിന്നർപ്ളാൻ മുടങ്ങി പോയി, ഞാൻ പിറ്റേദിവസം പ്രഭാസിന് കണ്ടു മാപ്പ് പറയാൻ തീരുമാനിച്ചു , എന്നാൽ അദ്ദേഹം എന്നെ  അമ്പരമ്പിച്ചു കളഞ്ഞു. രാത്രി വൈകിയാലും അദ്ദേഹ൦ തനിക്കു വേണ്ടി കാത്തിരുന്നു,

ഹോട്ടൽ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മയെ കൊണ്ട് ബിരിയാണി ഉണ്ടാക്കിച്ചു തന്നിരുന്നു. തന്റെ ജീവിതത്തിൽ ഇത്രയും നല്ല ബിരിയാണി താൻ കഴിച്ചിട്ടില്ല എന്നും  സൂര്യ പറയുന്നു. ബാല സംവിധാനം ചെയ്യുന്ന ‘വണാങ്കൻ’  എന്ന ചിത്രം ആണ് ഇപ്പോൾ അണിയയറയിൽ ഒരുങ്ങുന്നത്. പ്രഭാസിന്റെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായ  ‘ആദിപുരഷ’ ആണ് ഇപ്പോൾ റിലീസ് ആകുന്നത്.

Continue Reading

Latest News

Trending