മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്‌തയായ സ്ത്രീയാണ് സീമ വിനീത്. തന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ശക്തമായ വനിത കൂടിയാണ് സീമ വിനീത്. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ മാത്രമല്ല ഫോട്ടോഷൂട്ടുകൾ നടത്തിയും സീമ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു ട്രാൻസ് വുമൺ ആയത് കൊണ്ട് തന്നെ ജീവിതത്തിൽ പലപ്പോഴും തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് താൻ ഇവിടെ വരെ വന്നിട്ടുള്ളത് എന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം പങ്കുവെച്ചിരിക്കുന്ന ഒരു ചെറിയ കുറിപ്പാണു ചിത്രത്തിനേക്കാൾ ആരാധക ശ്രദ്ധ നേടിയെടുത്തത്. ജീവിതത്തി താൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ,

ഒറ്റപ്പെട്ടിട്ടുണ്ട് ഇപ്പോളും ചിലടതൊക്കെ ഒറ്റപ്പെടാറുണ്ട് അപമാനിക്കപ്പെട്ടിട്ടുണ്ട് ഒരുപാട് തവണ ഇനിയും അപമാനിക്കപ്പെടും എന്ന് അറിയുകയും ചെയ്യാം പക്ഷേ എവിടെയും അപമാനപെടാൻ നിന്നുകൊടുക്കാറില്ല ഒന്നിനും കൊള്ളില്ല എന്ന് ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട് പല തവണ വീട്ടിനകത്തും പുറത്തും അച്ഛനമ്മമാർ നൽകിയ പേരിനെക്കാൾ ഉച്ചത്തിൽ കുടുംബത്തിനകത്തും പുറത്തും ഒരുപാട് പേരുകൾ പറഞ്ഞു കേട്ടിട്ടും ഉണ്ട് ഇപ്പോളും കേൾക്കുന്നുണ്ട് ഇനിയും ഒരുപാട് കേൾക്കാനിരിക്കുന്നു…. പക്ഷെ അപ്പോഴെല്ലാം വാശിയോടെ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ ധൈര്യം കാണിച്ചത് എന്നിൽ തന്നെ എനിക്കുള്ള വിശ്വാസത്തിന്റെപേരിൽ ആയിരുന്നു ആ എന്നോട് തന്നെയാണ് എനിക്ക് ഈ ജീവിതത്തിൽ തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും….. ഒരിക്കലും വഴിയിൽ എന്നെയും എന്റെ സ്വപ്നങ്ങളെയും വഴിയിൽ ഉപേക്ഷിക്ഷിച്ചു….. പോകാത്ത എന്നിലെ എന്നോട്.