Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘മമ്മൂട്ടിക്ക് ഭാര്യയെ പേടിയാണ് ‘; അനുഭവം പറഞ്ഞ് സീമ

മലയാള സിനിമയിലെ ഫാമിലി മാൻ ടാ​ഗ് ലൈനിൽ അറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. അതായത് അത്രയേറെ പ്രാധാന്യമാണ് മമ്മൂട്ടി തന്റെ  കുടുംബത്തിന് നൽകാറുള്ളത്. ഷൂട്ടിങിനായി എവിടെപോയാലും വൈകിട്ട് വീട്ടിൽ എത്തിച്ചേരണം എന്നതിനായി മമ്മൂട്ടി പരിശ്രമിക്കും എന്നാണ് സഹപ്രവർത്തകർ‌ തന്നെ പറയാറുള്ളത്. സുല്ഫത് കല്യാണം കഴിച്ചത്  മമ്മൂട്ടി എന്ന നടനെയല്ല മമ്മൂട്ടിയെന്ന അഡ്വക്കേറ്റിനെയാണെന്ന് ആണ്  മമ്മൂട്ടി പറയുന്നത് . ‘ഇത്ര വലിയ ആക്ടറാവുമെന്ന് അപ്പോൾ അവർക്ക് അറിയില്ല, സാധാരണ ജോലിക്ക് പോവുമ്പോഴുള്ള പെരുമാറ്റം തന്നെയായിരിക്കില്ലേ അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടാവുക, അപ്പോൾ താനും  അങ്ങനെ തന്നെയായിരിക്കണം എന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട് . മമ്മൂട്ടിക്ക് ഭാര്യയോടും കുടുംബത്തോടുമുള്ള സ്നേഹം വെളിവാക്കുന്ന ഒരു സംഭവത്തെകുറിച്ച നടി സീമയും പറഞ്ഞിട്ടുണ്ട്.  മഹായാനം, ​ഗാന്ധി ന​ഗർ സെക്കന്റ് സ്ട്രീറ്റ്, അതിരാത്രം തുടങ്ങി ഒട്ടേറെ സിനിമകളിൽ സീമയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും സീമയും നല്ല സുഹൃത്തുക്കലുമാണ്. എന്തും തുറന്നു പറയുന്ന പ്രകൃതക്കാരികൂടെയാണ് സീമ. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ കെട്ടിപിടിക്കേണ്ട സീനുകൾ വരുമ്പോൾ അത് ചെയ്യാൻ മമ്മൂട്ടി എപ്പോഴും മടി കാണിച്ചിരുന്നുവെന്ന് പറയുകയാണ് സീമ.

അതിനുള്ള കാരണവും സീമ വെളിപ്പെടുത്തി. ഷൂട്ടിങ്ങിനിടെ തന്റെ ഭർത്താവ് കൂടിയായ സംവിധായകൻ ഐ വി ശശി  മമ്മൂറ്റിയോട്   സീമയെ  കെട്ടിപിടിക്കാൻ പറയാറുണ്ട്. പക്ഷെ മമ്മൂറ്റി അതിനു  തയ്യാറാവില്ല. തന്റെ  ഭാര്യയാണ് സീമ  കെട്ടിപിടിചോളൂവെന്നു  ഐ വി ശശി  പറഞ്ഞാലും മമ്മൂറ്റി  ചെയ്യിറില്ല എന്നും അങ്ങനൊരു രീതിയാണ് മമ്മൂക്കയ്ക്ക് എന്നും സീമ പറയുന്നു. പക്ഷെ മറ്റൊരു താരത്തോട് ഇക്കാര്യം പറഞ്ഞാൽ ഒരുമടിയുമില്ലാതെ കെട്ടിപ്പിടിക്കുമെന്നു സീമ പറയുന്നുണ്ട്. ജയനാണ് ആ തരാം .   ജയനോട് കെട്ടിപ്പിടിക്കാൻ  പറയേണ്ട കാര്യമില്ല. അ​​ങ്ങേര് കെട്ടിപിടിച്ചോളും എന്നും  പക്ഷെ മമ്മൂക്കയ്ക്ക് കുഴപ്പമാണ് കാരണം ജയന് ഭാര്യ ഇല്ല മമ്മൂക്കയ്ക്ക് ഭാര്യയുണ്ട് എന്നാണ് സീമ പറയുന്നത് ..  മമ്മൂട്ടിക്ക് ഭാര്യ സുല്ഫിതിനെ  പേടിയാണ് അതുകൊണ്ട് ഒരു ലിമിറ്റ് ഉണ്ടാകുമെന്നും സീമ പറഞ്ഞു .

പക്ഷെ ജയന് ഭാര്യ ഇല്ല അതുകൊണ്ട് ആരെയും പേടിക്കേണ്ട ന്നാണ് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് കൊണ്ട്സീമ പറഞ്ഞത്. ​ഒരു കാലത്ത് സീമ മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്ന നടിയാണ് സീമ. സീമയും ജയനും മികച്ച താര ജോഡികളായിരുന്നു. അമ്പത് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ് സീമ. നര്‍ത്തകിയായി അറിയപ്പെട്ടിരുന്ന സീമയുടെ അഭിനയ ജീവിത്തിലെ വഴിത്തിരിവായ ചിത്രം ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ ആയിരുന്നു. അവളുടെ രാവുകള്‍ എന്ന സിനിമയില്‍ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ആം വയസില്‍ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമ എന്ന നടിയെ സംബന്ധിച്ച്‌ അവരുടെ കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി. ഇന്നും സീമയെന്ന പേര് പറയുമ്പോൾ ആരാധകർ ആദ്യം ഓർത്തെടുക്കുന്ന സിനിമ അവളുടെ രാവുകളായിരിക്കും.

You May Also Like

സിനിമ വാർത്തകൾ

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന നടി സീമ ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം  ആണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഒരിക്കൽ തന്നെ ഐ വി ശശി വിവാഹം കഴിക്കില്ല...

സിനിമ വാർത്തകൾ

ഒരു കാലത്തു മലയാളികളുടെ സ്വപ്ന നായിക ആയിരുന്നു  നടി സീമ, ഒരു നർത്തകിയിൽ നിന്നും നായിക പദവിയിലക്കുള്ള നടിയുടെ ജൈത്രയാത്രയെ കുറിച്ച് സംവിധായകനും, എഴുത്തുകാരനുമായ  ശ്രീകുമാരൻ തമ്പി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ...

സിനിമ വാർത്തകൾ

ഓരോ താരത്തിന്റെ മനോഹരമായ കഥകൾ പറയാൻ കഴിവുള്ള നടൻ ആണ് മുകേഷ്. ഇപോൾ അങ്ങനെ  കഥകൾ പറയുന്നു തന്റെ യു ടുബ്  ചാനൽ ആയ മുകേഷ് സ്പീക്കിങ്ലൂടെ ആണ്. ഇപ്പോൾ നടൻ മമ്മൂട്ടിയുടെ...

സിനിമ വാർത്തകൾ

നടൻ ശ്രീനിവാസന്റെ വിവാഹത്തിന് നടന്ന ചില ഓർമകളാണ് നടൻ മണിയൻപിള്ള രാജു പങ്കു വെക്കുന്നത്. ‘അതിരാത്രം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ആണ് ശ്രീനിവാസന്റെ വിവാഹവും. അന്ന് നാല് ദിവസം കഴഞ്ഞാൽ ശ്രീനിവാസന്റെ...

Advertisement