Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സ്വന്തം വീട്ടിൽ അങ്ങനെ ഒരു അനുഭവം വന്നവർക്ക് ആ വേദന മനസിലാകു; വേദനയോട് സീമ ജി നായർ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന നായികയാണ് സീമ ജി നായർ. ഇപ്പോൾ താരം സാമൂഹ്യ പ്രവർത്തങ്ങളിൽ മുൻപന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെ ആണ് കൂടുതൽ സീമ ജി നായരെ കൂടുതൽ പ്രേക്ഷകർക്ക്‌ അടുത്തറിയാവുന്നത്. ഡ്യുമർ വന്ന നടി ശരണ്യക്കൊപ്പം അവസാന നിമിഷം വരെ കരുത്തായി നിന്നതു സീമ ജി നായർ ആയിരുന്നു. അഭിനയം മാത്രമല്ല ജീവ കാരുണ്യ പ്രവർത്തികളിലും താരം കൂടുതൽ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനയില്‍ പ്രഥമ മദര്‍തേരേസ പുരസ്‌കാരം സീമ ജി നായരെ തേടിയെത്തിയിരുന്നു.

എന്നാൽ ജീവ കാരുണ്യ പ്രവർത്തികൾക്കിടയിൽ ഒരുപാട് വിമശനങ്ങൾ കേൾക്കേണ്ടി വന്നു എന്ന് താരം പറയുന്നു. ഇപ്പോഴിതാ ചാരിറ്റിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചാരിറ്റി പോസ്റ്റുകള്‍ ബിസ്സിനസ്സാണെന്നു വരെ പറയുന്നു ചിലര്‍. സ്വന്തം വീട്ടില്‍ അങ്ങനെ ഒരനുഭവം വന്നവര്‍ക്കേ ആ വേദന എന്തെന്ന് അറിയൂ എന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.പല വീഡിയോകളും പോസ്റ്റ് ചെയ്യാൻ വേണ്ടി പലരും വരുമ്പോൾ അതിനെ കുറിച്ച് വെക്തമായ ധാരണ കിട്ടിയിട്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് സീമ പറയുന്നു.

Advertisement. Scroll to continue reading.

സോഷ്യല്‍ വര്‍ക്കുകള്‍ ചെയ്യുന്നതു കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം ചോദിച്ചു കൊണ്ട് നിരവധി മെസ്സേജുകളും ഫോണ്‍ കോളുകളും വരുന്നുണ്ട്.. എനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട് അതില്‍ നിന്നു കൊണ്ടാണ് ഞാന്‍ പലതും ചെയ്യുന്നത്.വരുന്ന ആൾക്കാരുടെ വെക്തമായ ധാരണ കിട്ടയത്തിനു ശേഷം ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.അതാതു സ്ഥലത്തെ മെംബറുമാരെ വിളിച്ച് കണ്‍ഫേം ചെയ്യും. പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞ പോലെ ചെറിയ തുക കൂട്ടി ചേര്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാകും. ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ആ കൈത്താങ്ങ് മതിയാവും സീമ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ആഗ്രഹങ്ങൾക്ക് അവസാനം ഇല്ല എന്നു പറയുന്നത് സത്യം തന്നെ തന്നെയാണ്.നമ്മുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്നത് ഒരർത്ഥത്തിൽ നമ്മൾ തമ്മിൽ തന്നെയാണ്.ശാരീരിക പരിമിതികളെ അതിജീവിച്ച് യുവഗായിക ചോതി ശാലു പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ...

സിനിമ വാർത്തകൾ

ഒരു നടി എന്ന നിലയിൽ മാത്രം അല്ല സീമ ജി നായരെ പ്രേഷകർക്കു പരിചയം ഒരു സാമൂഹിക പ്രവർത്തക യും കൂടിയാണ്. ഇപ്പോൾ താരം  സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഫോട്ടോക്കെതിരെ ഒരുപാട്...

സിനിമ വാർത്തകൾ

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം തന്നെ ശരണ്യക്കായി മാറ്റിവെച്ച മനുഷ്യസ്‌നേഹിയായ വെക്തി സീമ. ജീവിതം ചാരിറ്റിക്കായി മറ്റും മാറ്റിവെച്ച സീമ തന്റെ തുച്ചമായ വരുമാനവും ഇതിനായി മാറ്റിവെച്ചിരുന്നു. പേരിനും പ്രൗഢിക്കും വേണ്ടി പത്ത്...

Advertisement