മലയാളത്തിന്റെ പ്രിയനടിയാണ് സീമ ജി നായർ, മിനിസ്‌ക്രീനിൽ ആണ് സീമ കൂടുതലായും തിളങ്ങുന്നത്, സീമയും നന്ദു മഹാദേവയും ശരണ്യയും തമ്മിലുള്ള ആത്മ ബന്ധം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്, തന്റെ രണ്ടു മക്കളെ പോലെയാണ് സീമ നന്ദുവിനെയും ശരണ്യയെയും കാണുന്നത്, നന്ദു മഹാദേവ ഇന്ന് മരണപ്പെട്ടിരിക്കുകയാണ്, ക്യാൻസറിനെ തോൽപ്പിച്ച രാജകുമാരന്റെ മരണം എല്ലാവരെയും വേദനിപ്പിക്കുകയാണ്, ഈ അവസരത്തിൽ തൻറെ വേദന പങ്കിട്ട എത്തിയിരിക്കുകയാണ് സീമ ജി നായർ, ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ പുകയരുത് ജ്വാലിക്കണം തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട് മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത് എന്നാണ് സീമ ചോദിക്കുന്നത്, എനിക്കിത് സഹിക്കാൻ കഴിയുന്നില്ല എന്നും സീമ പറയുന്നത്.
സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ , അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ പുകയരുത് ജ്വാലിക്കണം തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട് മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ
എവിടെക്കാണ് പോയത് ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ എനിക്ക് വയ്യ എന്റെ ദൈവമേ നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്എ നിക്ക് വയ്യ എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്, പലപ്പോഴും സീമയെ കുറിച്ച് വാചാലനായി നന്ദുവും എത്തിയിട്ടുണ്ട്, എന്റെ മറ്റൊരു അമ്മയാണ് സീമ എന്ന് നന്ദു പലതവണ പറഞ്ഞിട്ടുണ്ട്
