മലയാള സിനിമയിലെ രണ്ടു അതുല്യ പ്രതിഭകൾ ആണ് ശ്രീനിവാസനും, മുകേഷും. ശ്രീനിവാസനെ കാണണം എന്ന് കരഞ്ഞു പറഞ്ഞ ഒരാൾ പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തായി മാറിയ നടനെ കുറിച്ച് നടൻ മുകേഷ് .ശ്രീനിവാസനും നടൻ ജെയിംസ് തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുകേഷ് തന്റെ യു ടുബ് ചാനലിൽ കൂടി പങ്കു വെച്ച്. മുകേഷിന്റെ വാക്കുകൾ..ശ്രീനിവാസന്‍ ഇടയ്ക്കിടെ ഒളിവില്‍ പോകും. തിരക്കഥകള്‍ എഴുതാന്‍ വേണ്ടിയാണ് ആ മുങ്ങല്‍. അങ്ങനെ ഒരു ഓണ സമയത്ത് ശ്രീനിവാസന്‍ വീണ്ടും ഒളിവില്‍ പോയി. ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. അപ്പുറത്തെ തലയ്ക്കല്‍ ശ്രീനിവാസനായിരുന്നു.

ഞാൻ ഇവിടെ ഹോട്ടലിൽ താമസിക്കുന്നുണ്ട്. തിരക്കഥ എഴുതുകയാണ് ആരെങ്കിലും വളരെ അത്യാവശ്യത്തിന് തിരക്കിയാല്‍ മാത്രം ഹോട്ടല്‍ പറഞ്ഞ് കൊടുത്താല്‍ മതി’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ ശ്രീനിവാസന്‍ താമസിക്കുന്ന ഹോട്ടലിന് അടുത്തുകൂടി പോയപ്പോള്‍ അവിടെ നിര്‍ത്തി.ഞാൻ അവിടെ ചെന്ന് കണ്ടപ്പോൾ പട്ടാളം പുരുഷുവായപ്രേക്ഷകർക്ക്‌ പ്രിയങ്കരനായ ജെയിംസ് അവിടെ നിൽക്കുന്ന. ഞാൻ ചോദിച്ചു എന്താ എവിടെ നില്കുന്നത് അപ്പോൾ പറഞ്ഞു ശ്രീനിവാസൻ ഇവിടെ ഉണ്ട് എന്നറിഞ്ഞു വന്നതാണ് എനിക്ക് അത്യാവശ്യമായി ശ്രീനിവാസനെ കാണണം സഹായിക്കണം’ എന്ന് കരഞ്ഞ് പറയാന്‍ തുടങ്ങി.

അവസാനം ഞാന്‍ ശ്രീനിവാസനെ വിളിച്ച് ഒരു ഗിഫ്റ്റ് കൊണ്ടു വരുന്നുണ്ടെന്ന് പറഞ്ഞ് ജെയിംസിനേയും കൊണ്ട് മുമ്പില്‍ ചെന്നു. എന്നേയും ജെയിംസിനേയും കണ്ട ശ്രീനിവാസന്‍ രോഷം കൊണ്ടു. അവസാനം ജെയിംസിന്റെ മുഖം കണ്ട് ചിരിയടക്കാനാവാതെ ശ്രീനിവാസന്‍ കെട്ടിപിടിച്ചു. ശേഷം കണ്ടത് ജെയിംസ് ശ്രീനിവാസന്റെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതാണ്.