Connect with us

സിനിമ വാർത്തകൾ

‘സമ്മർ ഇൻ ബത്‌ലേഹം’ യെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടോ? ഉത്തരവുമായി സിബി മലയിൽ  

Published

on

മലയാള സിനിമയിലെ ഒരു ഹിറ്റ് ചിത്രം ആയിരുന്നു ‘സമ്മർ ഇൻ ബത്‌ലേഹം’. ചിത്രത്തിന്റെ അവസാന ഭാഗം പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ചു കൊണ്ടായിരുന്നു സ്റ്റോപ്പ് ചെയ്യ്തത്, ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ അറിയാം ആരാണ് ജയറാമിന്റെ ആ നായിക എന്നായിരുന്നു പ്രേഷകരുടെ ചിന്ത, ചിത്രം സംവിധാന൦ ചെയ്യ്തത് സിബി മലയിൽ ആയിരുന്നു , ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നു വാർത്ത സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ഇടം പിടിച്ചിരുന്നു, ഇപ്പോൾ അതിന്റെ സത്യാവസ്ഥ തുറന്നുപറയുകയാണ് സിബി മലയിൽ.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനിയും ഉണ്ടാകില്ല, ഇനിയും ആ കഥക്ക് തുടർച്ചയില്ല. പറയാനുള്ളതെല്ലാം അവിടെ പറഞ്ഞു കഴിഞ്ഞു. ആ പെൺകുട്ടി ആരാണെന്ന്അറിയാൻ വേണ്ടി മറ്റൊരു ഭാഗം  എടുക്കേണ്ട കാര്യമില്ല, അതിനു പ്രസക്തി ഇല്ല. പിന്നെ ആ പസ്ചതലത്തിലുള്ള കഥ പിന്നീട് മറ്റൊരു ജെനറേഷൻ അവിടെ ചെല്ലുന്നതോ മറ്റും ആകും അല്ലാതെ ആ പെൺകുട്ടി ആരാന്നറിയാനായുള്ള രീതിയിൽ ഉണ്ടാവില്ല സിബി പറയുന്നു

കൊത്ത്  എന്ന സിനിമയാണ് സിബി മലയിൽ ഇപ്പോൾ സംവിധാനം ചെയ്യ്ത ചിത്രം . ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. കൂടാതെ നിഖില വിമൽ, റോഷൻ മാത്യു, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നീണ്ട വര്ഷങ്ങള്ക്ക് ശേഷമാണ് സിബി മലയിൽ കൊത്ത് എന്ന ചിത്രത്തിലൂടെ എത്തുന്നത്.

സിനിമ വാർത്തകൾ

ഭ്രാന്ത് പിടിച്ചതുപോലെയുള്ള ശല്യം, ആരാധകന്റെ ശല്യത്തെ കുറിച്ച്, അനുശ്രീ 

Published

on

മലയാളികളുടെ  പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം തനിക്കുണ്ടായ ആരാധന ശല്യത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഭ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു അയാളുടെ ശല്യം അനുശ്രീ പറയുന്നു. ഇയാൾക്ക് എങ്ങനെ എന്റെ ഫോൺ നമ്പർ കിട്ടിയത് എന്ന് എനിക്ക് മനസിലാകുന്നില്ല,അത്ര ശല്യം ആയിരുന്നു അയാളെ കൊണ്ട് നടി പറയുന്നു.

പേര് പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവും. പതിനഞ്ച് നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് കാണും,ഫേസ്ബുക്കില്‍, ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഐഡികളുണ്ടാക്കി മെസേജ് ചെയ്തു. ഗുഡ് മോണിംഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്, അനുശ്രീ പറഞ്ഞു.ഇതുപോലെ അല്ലാത്ത ചില ആരാധന ശല്യം ഉണ്ട് പക്ഷെ ഇത്രത്തോളം ഇല്ലായിരുന്നു അനുശ്രീ പറയുന്നു.

തന്നെ വിവാഹ൦ കഴിക്കാൻ വരെ താല്പര്യം ഉണ്ടെന്നു പറഞ്ഞവർ ഉണ്ട്. എന്നാൽ ഈ ഒരു ശല്യം സഹിക്കുന്നതിനപ്പുറം ആയിരുന്നു. ഒരു ഇടവേളക്കു ശേഷം അനുശ്രീ ‘കള്ളനും ഭഗവതി’ എന്ന ചിത്രത്തിലൂടെ എത്തുകയാണ്. സംഭവ ബഹുലമായ നർമ്മരംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു ചിത്രം ആണ് കള്ളനും, ഭഗവതിയും.

 

Continue Reading

Latest News

Trending