തിരക്കഥ കൃത് ജോൺ പോൾ [72] അന്തരിച്ചു. കൊച്ചിയിലെ സ്വാകാര്യ ആശുപത്രീയിൽ ചിലക്സയിൽ ഇരിക്കെ ആണ് അന്ത്യം സംഭവിച്ചത്. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു.ഭാര്യ ഐഷ എലിസബത്ത്. മകൾ ജിഷ, ജിബി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന സെന്‍റ് മേരീസ് സുനോറോ ഏലംകുളം പള്ളിയിൽ.


മലയാള ചലച്ചിത്ര പ്രമികൾക്കു ആവേശം ‘നൽകിയ കഥാകൃത്തായിരുന്നു അദ്ദേഹം.തിരക്കഥകൃത്തിനെ തിരിച്ചറിയാൻ പറ്റാത്ത കാലത്തു പ്രേക്ഷകൻ കഥാപാത്രത്തിന്‍റെ കരുത്തിലും സവിശേഷതയിലും ആകൃഷ്ടരായി കഥാകൃത് ആയിരുന്നു ജോൺ പോൾ. മികച്ച പ്രഭാഷകനായ അദ്ദേഹം, നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കൂടി ആയിരുന്നു.


നൂറിലധികം ചിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സംവിധായകൻ ഭരതന് വേണ്ടിയായിരുന്നു അദ്ദേഹം കൂടുതൽ തിരക്കഥ എഴുതിയിരുന്നു. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം,  ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം,  ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.