സ്വകാര്യ ഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടൂരില്‍ പി.ടി.എ. പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് ആരോപണത്തിൽ പോലീസ് പരാതി സ്വീകരിച്ചിരിക്കുന്നു . യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്‍ കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി.കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം നടന്നത് എന്നാണ് പുറത്തു വരുന്ന വിവരം. പരാതിക്കാരനായ വിദ്യാര്‍ഥി അന്നേ ദിവസം സ്കൂളില്‍ യൂണിഫോമിൻറെ ഭാഗമായ ഷര്‍ട്ട് ധരിച്ചല്ല സ്കൂളിൽ എത്തിയിരുന്നത്. സ്കൂൾ വരാന്തയിലൂടെ പോവുകയായിരുന്ന പി.ടി.എ. പ്രസിഡന്റ് എസ്. രാധാകൃഷ്ണനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, അതിനു ശേഷം യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാൻ ആവശ്യപ്പെട്ടു.
ക്ലാസില്‍ മറ്റു രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പി.ടി.എ. പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യ ഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഇതിനിടെ, സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാവ് രാധാകൃഷ്ണനുമായി സംസാരിച്ചതിന്റെ ശബ്ദശകലം പുറത്തു വെന്നു. കുട്ടിയെ അറിയാവുന്നതു കൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ രക്ഷിതാവിനോട് പറയുന്നതായി ശബ്ദ ശകലത്തിലുണ്ട്. മകന്റെ പേര് ചോദിച്ച് അവനെ മാത്രം മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിക്കുന്നു. മറ്റൊരു കുട്ടിയെ അവന്റെ പേര് ചോദിച്ചശേഷം ഇരുന്നോളാൻ ആവശ്യപ്പെട്ടു. ഒരു പി.ടി.എ. പ്രസിഡന്റിന് ഒരിക്കലും ഒരു കുട്ടിയെ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു.
