Connect with us

Hi, what are you looking for?

കേരള വാർത്തകൾ

സ്കൂൾ മുറ്റത്ത് ഒരു ഒറ്റയാൾ സമരവുമായി സ്കൂൾ ലീഡർ

തൃശൂരിലെ എൽ പി സ്കൂളിൽ വ്യത്യസ്തമായ ഒരു സമരം നടക്കുകയാണ്. മേത്തല പാലിയംതുരുത്ത് ഗവ. എൽ പി സ്കൂളിലെ ലീഡർ ആണ് അത്യപൂർവ്വ സമരത്തിന് നേതൃത്വം നൽകുന്നത്. പ്ലക്കാ‍ർഡും പിടിച്ച് ഒറ്റയ്ക്ക് നിന്നാണ് കുഞ്ഞ് ലീഡറുടെ സമരം. തന്‍റെ പോരാട്ടത്തിന് ഒരേ ഒരു ആവശ്യം മാത്രമാണ് ലീഡർ ബദരിനാഥിന് മുന്നോട്ട് വയ്ക്കാനുള്ളത്. അത് കൃത്യമായി പ്ലക്കാർഡിൽ എഴുതിയിട്ടുമുണ്ട്. സംഭവം ഒരു വാഴക്കുല പ്രശ്നമാണ്.


വിദ്യാലയ മുറ്റത്ത് ആറ്റു നോറ്റ് വളർത്തിയെടുത്ത വാഴക്കുല മോഷണം പോയി. ഇതിനെതിരെയാണ് സ്കൂൾ ലീഡറുടെ സമരം. കള്ളനെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ ലീഡർ കുത്തിയിരിപ്പ് സമരം നടത്തുന്നത്. മേത്തല പാലിയംതുരുത്ത് ഗവ. എൽ പി സ്കൂളിലാണ് സംഭവം. വാഴക്കുല മോഷ്ടിച്ച വരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ ലീഡർ ബദരിനാഥിന്‍റെ സമരം. വിദ്യാർത്ഥികളും, അമ്മമാരും ചേർന്നാണ് സ്കൂൾ വളപ്പിൽ വാഴകൃഷി നടത്തി വരുന്നത്. ഇന്ന് രാവിലെ സ്കൂളിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ബദരിനാഥ് സമരം നടത്തിയത്. വിദ്യാലയ വളപ്പിൽ മാലിന്യം തള്ളലും പച്ചക്കറി കൃഷി നശിപ്പിക്കലും പതിവാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വാത്സല്യം ചൊരിയുന്ന അധ്യാപകരുടേയും സ്നേഹ നിധികൾ ആയ കുരുന്നുകളുടേയും ഒക്കെ രസകരമായ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിൽ മനസ്സ് കീഴടക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ...

കേരള വാർത്തകൾ

തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.മൊബൈല്‍ ഫോണില്‍ കുട്ടി വീഡിയോകണ്ടുകൊണ്ടിരിക്ഫോണ്‍പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്പ്രാഥമിക വിവരം. Advertisement. Scroll...

Advertisement