Connect with us

സിനിമ വാർത്തകൾ

വിവാഹത്തിനൊരുങ്ങി സായി പല്ലവി? ചിത്രങ്ങൾ കണ്ട് സംശയവുമായി ആരാധകർ

Published

on

പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാവില്ല. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ മലര്‍ മിസ്സിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയില്‍ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ നായികയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്.തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു.

‘സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ സ്വന്തം നിലപാടുകള്‍ കൃത്യമായി താരംതുറന്നുപറഞ്ഞിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു താരം മുന്നേറിയത്. നിരവധി സിനിമകളുടെ തിരക്കിലാണ് താരം ഇപ്പോൾ, സിനിമ ജീവിതം മാത്രമല്ല, ഒരു ഡോക്ടർ തന്നെയാണ് സായി,

താരം പങ്കുവയ്ക്ക‍ന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ വൈറൽ ആയിരിയ്ക്കുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്കൈയ്യിലും കാലിലും മെഹന്തി അണിഞ്ഞ് മൊഞ്ചത്തിയായിരിയ്ക്കുകയാണ് താരം ചിത്രത്തിൽ. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. എന്താണ് വിശേഷം എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിരിയ്ക്കുന്നത്. താരത്തിന്റെ വിവാഹമായോ എന്ന സംശയവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം സെൽഫ് ലവിന്റെ ഭാഗമാണ് എന്നാണ് സായി പല്ലവി തന്നെ പറഞ്ഞിരിയ്ക്കുന്നത്.

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending