മലയാളികളുടെ പ്രിയപ്പെട്ട നടിയും, നല്ലൊരു നർത്തകിയും കൂടിയാണ് ശോഭന.ഇപ്പോൾ താരത്തിന്റെ 52 മാത്ത് ജന്മ ദിനം ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു ശോഭന. നൃത്തവേദിയിൽ ശോഭനയ്ക്ക് സംഘാടകർ വലിയൊരു സർപ്രൈസ് തന്നെ ഒരുക്കിയിരുന്നു.നൃത്തത്തിലും അഭിനയത്തിലും ഒറുപോലെ തിളങ്ങുന്ന നായിക. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ.അഭിനയത്തേക്കാൾ കൂടുതൽ താരം ചിലവഴിക്കുന്നത് നൃത്തത്തിന് വേണ്ടിയാണു.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.സിനിമ നൃത്ത കുടുമ്ബത്തിൽ  നിന്നുമാണ് താരം സിനിമയിലേക്ക് വരുന്നത്.തമിഴ് സിനിമയിലൂടെ ആണ് ശോഭന സിനിമയിൽ എത്തുന്നതെങ്കിലും മലയാളത്തിൽ ബാല ചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ആണ് രംഗപ്രവേശം ചെയ്യുന്നത്. പിന്നിട് തെലുങ്ക് ,കന്നഡ , തമിഴ് എന്നി ഭാഷകളിലുള്ള സിനിമകളും അഭിനയിച്ചു ശോഭന.

മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി ശോഭന തിളങ്ങി. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ, ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. അഴകും പ്രതിഭയും ഒത്തിണങ്ങിയ നായിക എന്ന രീതിയിൽ മാത്രമല്ല ശോഭന ശ്രദ്ധേയയാവുന്നത്, അപൂർവ്വസുന്ദരമായൊരു വ്യക്തിത്വം കൂടി അവർക്ക് അവകാശപ്പെടാനുണ്ട്.