Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സ്റ്റൈലൻ ലുക്കിൽ കുടുംബവിളക്കിലെ വേദിക, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്.കുറച്ച് നാളുകൾക്ക് മുൻപാണ് ശരണ്യ താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

സമൂഹമാധ്യമങ്ങളിൽ എല്ലാം ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. വിവാഹ ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി ആളുകളായിരുന്നു ചിത്രത്തിന് താഴെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വ്യത്യസ്ത ലുക്കില്‍ എത്തിയ ശരണ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് മന്‍സയാണ്. വേദിക പോളിയല്ലേ എന്ന കമന്റുകള്‍ കൊണ്ടാണ് ശരണ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ബ്ലാക്ക് ടോപ്പും, നീല ജീനും ധരിച്ചാണ് ശരണ്യ പുതിയ ഫോട്ടോയില്‍ എത്തിയിരിക്കുന്നത്.

Advertisement. Scroll to continue reading.

താരത്തിന്റെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.  നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ ആനന്ദ്. തമിഴില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടി ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം വേദികയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെയെത്തി അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായി മാറിയ ശേഷമാണ് മിനിസ്‌ക്രീനില്‍ ശരണ്യ എത്തുന്നത്.

Advertisement. Scroll to continue reading.

You May Also Like

Advertisement