Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വ്യക്തിപരമായി ഒരാളെ അറിയാത്തവർ അയാളെ വിമർശിക്കാൻ വരരുത്

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ.ഇപ്പോഴിത തന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് ലഭിക്കുന്ന നെഗറ്റീവ് കമന്റിനെ കുറിച്ച് സാനിയ ഇയ്യപ്പൻ പറയുകയാണ്.

saniya iyappan

‘ഞാന്‍ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വള്‍ഗറായി തോന്നുന്നില്ല. താൻ ഇഷ്ടമായതാണ് ധരിക്കുന്നതെന്നും സാനിയ അഭിമുഖത്തിൽ പറയുന്നു.എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്‍പര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം എന്നും താരം പറയുന്നു

Advertisement. Scroll to continue reading.

youtube abonnenten kaufen

Advertisement. Scroll to continue reading.

You May Also Like

ഫോട്ടോഷൂട്ട്

മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ്  സാനിയ ഇയ്യപ്പൻ. ക്വീൻ ,ലൂസിഫർ,ബാല്യകാലസഖി  എന്നിങ്ങനെ മലയാള സിനിമകളിൽ തിളങ്ങിയിട്ടുണ്ട്  സാനിയ.ക്വീൻ ചിത്രത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ...

സിനിമ വാർത്തകൾ

കഴിഞ്ഞ  ദിവസം  കോഴിക്കോട് മാളിൽ വെച്ച് നടിമാരായ സാനിയ അ യ്യപ്പനെയും, ഗ്രേസ് ആന്റണിക്കുമെതിരായി ക്രൂര മർദനം നടന്നു, ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് താരങ്ങൾ എത്തിയിരിക്കുകയാണ്. ‘സാറ്റർ ഡേ നൈറ്റ്’ എന്ന ...

ഫോട്ടോഷൂട്ട്

“ക്വീൻ” എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെക്ക് അരങ്ങേറ്റം കുറിച്ച ബാല്യതാരമാണ് സാനിയ അയ്യപ്പൻ.എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ വളരെ വിജയകരമായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷം സാനിയ നിരവധി അവാർഡുകൾ സ്വന്തമായിരുന്നു. ക്വീൻ...

സിനിമ വാർത്തകൾ

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സാനിയ അയ്യപ്പൻ. ഒരു നടി മാത്രമല്ല നല്ലൊരു മോഡലിംഗും കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ താരത്തിന് കഴിഞ്ഞു....

Advertisement