1998ൽ ദാദാസാഹിബ് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി തീര്‍ന്ന താരമാണ് നടി സനുഷ സന്തോഷ്. ഈ കാലയളവിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ കരസ്ഥമാക്കിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്. 2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ് ഒടുവിൽ താരം മലയാളത്തിൽ അഭിനയിച്ചത്.

കഴിഞ്ഞ ദിവസം സനുഷ ഒരു ചിത്രം പങ്കുവെച്ചിരുന്നു, എന്നാൽ അതിനു താഴെ വിമർശനവുമായി നിരവധി പേരാണ് എത്തിയത്, എന്നാൽ വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയത്. സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്‌നേഹം സനുഷ സന്തോഷ്…ആരംഭിച്ചുകൊള്ളൂ എന്ന കാപ്ഷനൊപ്പമാണ് താരം വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നത്