പ്രേക്ഷരുടെ പ്രിയ താരമാണ് സനുഷ, ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ, നിരവധി ചിത്രങ്ങളിലാണ് സനുഷ ഭിനയിച്ചത്, കാഴ്ച്ച എന്ന സിനിമയിലെ അഭിനയത്തിനു സനുഷക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും നേടി, പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സനുഷ, മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ നായികയായി എത്തിയത്. ചിത്രം വലിയ ഹിറ്റും ആയിരുന്നു. പിന്നീട് ഇഡിയറ്റ്സ്, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു.
ഇപ്പോൾ തന്റെ കാശ്മീർ യാത്രയുടെ ഓർമ്മകളാണ് താരം ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ചിത്രം പങ്കുവച്ചുകൊണ്ട് കാലം കുറച്ചത് ഇപ്രകാരമായിരുന്നു. “ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. എവിടെയും ചുറ്റിക്കറങ്ങാതെ ഞാൻ എന്റെ വീട്ടിൽ സുരക്ഷിതയായി തന്നെ ഇരിക്കുകയാണ്. ഗ്യാലറിയിലൂടെ പോകുമ്പോൾ എനിക്ക് കാശ്മീരിൽ വെച്ച് എടുത്ത അവസാനത്തെ ചിത്രം ഷെയർ ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല. ആ സ്ഥലം ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ഇനി സ്നേഹിക്കുവാനും ജീവിക്കുവാനും പഠിപ്പിച്ച അവിടുത്തെ നല്ലവരായ ആളുകളെയും.” നിരവധി ലൈക്കുകളും കമന്റുകളും ആണ് സനുഷ പങ്കുവച്ച് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തന്നെ പുതിയ ചിത്രത്തിലെ ചിത്രീകരണത്തിന് വേണ്ടിയാണ് കാശ്മീരിൽ പോയതെന്നാണ് അന്ന് സനുഷ പറഞ്ഞിരുന്നത്.