മലയാള ടെലിവിഷന്നിൽ കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ കുടുംബാംഗങ്ങളുടെ ഓരോ വിശേഷങ്ങളും ടെലിവിഷൻ ആരാധകർ ആകാംഷയോടെ നോക്കിക്കാണാറുണ്ട്. ഇതിലെ താരങ്ങളുടെ വിശേഷവും നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സീരിയലിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. 200 ന്റെ നിറവിലേക്കു കടക്കാനിരിക്കവെ പരമ്പരയുടെ സംപ്രേക്ഷണം പെട്ടന്ന് നിർത്തിവെച്ചതിന്റെ ആശങ്കയിലാണ് ആരാധകരിപ്പോൾ. സീരിയൽ മുടങ്ങിപ്പോയതാണോ അതോ അവസാനിപ്പിക്കുകയാണോയെന്നുള്ള ചോദ്യങ്ങളുമായാണ് കഴിഞ്ഞ ദിവസം ആരാധകരെത്തിയത്. സീരിയല്‍ സംപ്രേഷണം എന്നേന്നെക്കുമായി നിര്‍ത്തിവെച്ചോയെന്നുള്ള ആശങ്കയിലാണ് ആരാധകര്‍. കേരളത്തിൽ രണ്ടാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്കു വിലക്ക് വന്നത്. സാന്ത്വനം സീരിയല്‍ എപ്പിസോഡ് അവസാനമായി സംഭരക്ഷണം ചെയ്തത് മെയ് 7നായിരുന്നു.
പരമ്പരയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുക ആണെന്നുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ, പാടാത്ത പൈങ്കിളിയും കുടുംബവിളക്കുമുള്‍പ്പടെയുള്ള പരമ്പരകളെല്ലാം ഇപ്പോഴും സംപ്രേഷണം തുടരുന്നുണ്ട്. അതുകൊണ്ട് സാന്ത്വനത്തിന് എന്താണ് പറ്റിയതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. പ്രേക്ഷകരുടെ ഈ ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇതിലെ ഹരിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഗിരീഷ് നമ്പ്യാര്‍. ചിത്രീകരിച്ച എപ്പിസോഡുകള്‍ കൈയ്യിലുള്ളത് തീര്‍ന്നു. ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഇനി സര്‍ക്കാര്‍ നിര്‍ദേസ്ഥിനായി കാത്തിരിക്കുകയാണെന്നും വൈകാതെ തന്നെ പരമ്പരയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഗിരീഷ് പറയുന്നു. സാന്ത്വനം കുടുംബത്തെ താനും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.
