Connect with us

സിനിമ വാർത്തകൾ

സ്വാന്തനം സീരിയൽ ആരാധകർക്ക് ഒരു ദുഃഖ വാർത്ത, പരമ്പരയുടെ ഷൂട്ടിങ് നിർത്തി!

Published

on

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. തുടങ്ങിയ നാൾ മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പരയുടെ സ്ഥാനം. ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഏട്ടത്തിയുടെയും ഭർത്താവിന്റെയും കഥപറയുന്ന പരമ്പരയ്ക്ക് ആരാധകർ ഏറെ ആണ്. ചിപ്പി ആണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പിയുടെ ഭർത്താവും സംവിധായകനുമായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പരമ്പര നിർമ്മിക്കുന്നത് ചിപ്പി തന്നെയാണ്. സ്ഥിരം പരമ്പരകളിൽ കാണുന്ന അവിഹിതമോ അമ്മായി ‘അമ്മ – മരുമകൾ വഴക്കുകളോ ഈ പരമ്പരയിൽ ഇല്ല എന്നതാണ് ഇതിന്റെ പ്രധാന ആകർഷണവും. എന്നാൽ ഇപ്പോൾ പരമ്പരയുടെ ആരാധകർ എല്ലാം വിഷമത്തിൽ ആണ്. കഴിഞ്ഞ ദിവസം പരമ്പര കഴിഞ്ഞതിനു ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരമ്പരയുടെ ഷൂട്ടിങ് നിർത്തിവെക്കുകയാണെന്നു ടെലിവിഷനിൽ എഴുതി കാണിച്ചിരുന്നു.

അത് തന്നെയാണ് ആഠകരെ നിരാശർ ആക്കിയതും. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സീരിയൽ, സിനിമാ ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരമ്പരയുടെ ഷൂട്ടിങ് നിർത്തിയെന്നു ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരമ്പര ഇനി സംപ്രേക്ഷണം ചെയ്യില്ലെന്നും ഉടൻ തന്നെ ഞങ്ങൾ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വീണ്ടും യെത്തുന്നതാണെന്നും പരമ്പരയുടെ അണിയറ പ്രവർത്തകർ അറിയിച്ചത്.

കോവിഡ് വ്യപനത്തിന്റെ ഈ പ്രേത്യേക സാഹചര്യത്തിൽ സാന്ത്വനം എന്ന നിങ്ങളുടെ പ്രിയപ്പെട്ട പരമ്പര ഇനി വരുന്ന കുറച്ച് ദിവസങ്ങളിൽ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല . ഉടൻ തന്നെ ‘സാന്ത്വനം എന്ന പരമ്പര നിങ്ങളുടെ സ്വീകരണ മുറിയിൽ മടങ്ങി എത്തുന്നതായിരിക്കും എന്നാണ് പരമ്പര കഴിഞ്ഞതിന് ശേഷം എഴുതി കാണിച്ചത്.

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending