മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. സിനിമയെ വെല്ലുന്ന കഥാ മുഹൂർത്തങ്ങൾ ആണ് പരമ്പരയിൽ നടക്കുന്നത്. ചില പുതുമുഖങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. ഇതിലെ പിള്ളച്ചേട്ടനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ്. എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസ്നാഥിന്റെ ചികിത്സാ ചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും പരമ്പരയിൽ ശിവൻ ആയി എത്തുന്ന സജിൻ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരിക്കുകയാണ്.
ജിതിന്റെ കുറിപ്പ് ഇങ്ങനെ “പ്രിയ സുഹൃത്തുക്കളെ,സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‍കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്‍മിൻ പാനൽ.”
