General News
നിത്യ മേനോൻ അടക്കം തന്നെ അപമാനിച്ച എല്ലാവർക്കും വേണ്ടി എന്റെ മരണം ഞാൻസമർപ്പിക്കുന്നു; സന്തോഷ് വർക്കിയുടെ പറയുന്നു

അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് തന്നെയായിരുന്നു മോഹൻലാൽ നായകനായി എത്തിയ ആറാട്ട്. വളരെ മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രം റിലീസ് ആയതിനു ശേഷം തിയേറ്ററിൽ നിന്നുള്ള ആരാധകരുടെ റിവ്യൂ സമൂഹ മാധ്യമങ്ങളിൽ വൈറലായി നിറഞ്ഞുനിന്നിരുന്നു. ആറാട്ടിൽ മോഹൻലാൽ ആറടി എന്ന ഒരൊറ്റ വാക്കു കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയ ആളാണ് സന്തോഷ് വർക്കി. ഈ ഒരൊറ്റ വാക്ക് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറയുവാൻ സന്തോഷിന് ഇട വരികയായിരുന്നു. എന്നാൽ ആറാടിയ ആൾ ചെറിയ ആളല്ലെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായ സന്തോഷ് തന്റെ അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒക്കെ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കാറുണ്ട്.
ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യർ ആണെങ്കിൽ പോലും അവരെക്കാൾ താൻ ആരാധിച്ചിരുന്നത് നിത്യാമേനോനെ ആണ് എന്ന് സന്തോഷ് വ്യക്തമാക്കിയിരുന്നു.അവരോട് ഉള്ള ആരാധന പ്രണയത്തിനും ഉപരി ആയിരുന്നു എന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ തൻറെ പ്രണയം നഷ്ടപ്പെടുത്തിയതിൽ ഒരിക്കൽ നിത്യ ദുഃഖിക്കും എന്ന് പറയുകയാണ് സന്തോഷ്.ഇനി എൻറെ പുറകെ വന്നാലും നിത്യാമേനോനെ വിവാഹം കഴിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു. അവൾ ഒരു നല്ല മനുഷ്യനായിരുന്നു എങ്കിൽ ഒരു ഫോൺ കോൺടാക്ട് എങ്കിലും തരുമായിരുന്നു. എൻറെ എത്ര സമയം ആണ് പോയത്.നിത്യയെ പോലെ ഹൃദയശൂന്യമായ ഒരു പെൺകുട്ടിയെ എനിക്ക് വിവാഹം കഴിക്കേണ്ട.
എൻറെ സമയവും എനർജിയും ഞാൻ വെറുതെ കളഞ്ഞു. ചതികൾ നടക്കുന്ന മേഖലയാണ് സിനിമ. എന്റെ ആത്മാർത്ഥമായ സ്നേഹത്തെ കുറിച്ച് ഓർത്ത് ഒരിക്കൽ നിത്യ പശ്ചാത്തപിക്കും. അവളെന്നെ അർഹിക്കുന്നില്ല എന്നാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. മുൻപ് നിത്യാമേനോനെ കാണാൻ ബെംഗളൂരുവിലെ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു.നിത്യയെ കാണാൻ ഒരുപാട് ശ്രമിച്ചു എന്നും ഒരിക്കൽ ബാംഗ്ലൂരിലെ വീട്ടിലേക്ക് നേരിട്ട് ചെന്നു എന്നും സന്തോഷ് പറഞ്ഞു. പക്ഷേ അപ്പോഴും തനിക്ക് നേരിടേണ്ടിവന്നത് അപമാനം മാത്രമാണെന്നാണ് സന്തോഷിന്റെ വാദം. ലാലേട്ടൻ പോലും തന്നെ അപമാനിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സന്തോഷ് വർക്കിയുടെ പുതിയ പോസ്റ്റ് ആണ് ഇപ്പോൾ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.
ഈ ജീവിതം അവസാനിപ്പിക്കാൻ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വർക്കിയുടെ പുതിയ പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്രയും മനുഷ്യത്വമില്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട. എൻറെ അച്ഛൻ വളരെയധികം ഗുരുതര അവസ്ഥയിൽ ഇരുന്നിട്ട് പോലും അച്ഛനെ കാണാൻ സഹോദരങ്ങൾ അനുവദിച്ചില്ലെന്നും നടി നിത്യാമേനോൻ അടക്കം തന്നെ അപമാനിച്ച എല്ലാവർക്കും തൻറെ മരണം സമർപ്പിക്കുന്നു എന്നുമാണ് സന്തോഷ് വർക്കി ഇപ്പോൾ കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് ഇപ്പോൾ കമൻറ്മായി എത്തിയിരിക്കുന്നത്. കടുംകൈ ഒന്നും ചെയ്യരുത് എന്നും ഒരു ഡോക്ടറെ കണ്ട് മാനസിക സംഘർഷത്തിനുള്ള ഒരു പരിഹാരം കാണുവാനും ഉപദേശിക്കുന്നവർ ധാരാളം ആണ്.
General News
ജനിച്ചപ്പോള്‍ തന്നെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചു: ഇന്ന് ‘സിഎ’കാരാനൊരുങ്ങി വാണിയും വീണയും, ഇത് അതിജീവനത്തിന്റെ മധുരപ്രതികാരം

ജനനം മുതല്‍ തന്നെ അച്ഛനമ്മമാരുടെ സ്നേഹം നഷ്ടപ്പെട്ടവരാണ് വാണിയും വീണയും. തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഇരുവരെയും ജനിച്ച ഉടനെ തന്നെ വാണിയെയും വീണയെയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പക്ഷേ ജീവിതത്തില്‍ തിരസ്കരിക്കപ്പെട്ടിടത്തുനിന്നും ഉന്നത വിജയം തേടി പ്രചോദനം പകരുകയാണ് ഇരുവരും.
ഹൈദരാബാദ് സ്വദേശികളാണ് വാണിയും വീണയും. ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് 12ാം ക്ലാസ് പരീക്ഷയെഴുതിയാണ്. തെലങ്കാനയിലെ ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്സാമിനേഷന് സഹോദരിമാര്‍ക്ക് പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.
സ്വന്തം യോഗ്യതയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച നേട്ടം കൈവരിക്കണമെന്നാണ് വാണിയും വീണയും പറയുന്നു. പരീക്ഷയ്ക്ക് പ്രത്യേക പരിഗണനയ്ക്കുണ്ടായിരുന്ന അധിക സമയത്തിന്റെ ആനുകൂല്യവും ഇവര്‍ നിരസിച്ചു.
അവര്‍ സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞുവെന്ന് പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്ററായിരുന്ന അരുണ പറഞ്ഞു. ‘ഞങ്ങള്‍ വളരെ വേഗത്തില്‍ എഴുതി’ പരീക്ഷ എഴുതിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
പ്ലസ് ടുവിന് ശേഷം ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി മേഖലയില്‍ കരിയര്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ്. ‘ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ പ്ലസ്ടുവിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാനുള്ള ഫൗണ്ടേഷന് കോഴ്സിന് ചേരും,’ വാണി പറയുന്നു.
പരീക്ഷാ സമയത്ത് തങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കോപ്പിയടിക്കുന്നുണ്ടെന്നും പലരും വിചാരിച്ചേക്കാം, എന്നാല്‍ തങ്ങള്‍ മത്സരബുദ്ധിയുള്ളവരാണെന്നും പരീക്ഷാ സമയത്ത് പരസ്പരം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വാണി പറയുന്നു.
2003 ഒക്ടോബര്‍ 15 ന് തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് വാണിയും വീണയും ജനിച്ചത്. മാതാപിതാക്കള്‍ ദിവസക്കൂലിക്കാരായിരുന്നു. അവര്‍ക്ക് ഇരുവരെയും വളര്‍ത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. രണ്ടുപേരെയും ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ശേഷം 2017ല്‍ സര്‍ക്കാര്‍ സ്റ്റേ ഹോമിലായിരുന്നു ഇരുവരും.
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!