കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പാറിപ്പറന്നു നടക്കുന്ന ഒരു വിഷയമാണ് തനിക്ക് നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്നു എന്ന് പറഞ്ഞുള്ള സന്തോഷ് വര്‍ക്കിയുടെ രംഗപ്രവേശം. ഇനി സന്തോഷ് വര്‍ക്കി ആര് എന്നതിലേയ്ക്ക്. മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു സ്റ്റാറായി മാറിയ താരമാണ് സന്തോഷ് വര്‍ക്കി. പലരെയും ഒറ്റനിമിഷം കൊണ്ട് തലോടുകയും തല്ലുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ ഒറ്റ ദിവസം കൊണ്ടാണ് സന്തോഷ് വര്‍ക്കിയേയും താരമാക്കിയത്. വേഗത്തില്‍ സ്റ്റാറായി എന്നതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ആകുന്ന പേരുകളില്‍ ഒന്നാണിപ്പോള്‍ സന്തോഷ് വര്‍ക്കിയുടേത്.


ആറാടുകയാണ് എന്ന വാക്ക് സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങ് ആക്കി. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍. തന്റെ നാലാമത്തെ വയസ്സുമുതല്‍ മോഹന്‍ലാലിനെ ആരാധിക്കാന്‍ തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലാലേട്ടനോടുളള ആരാധനയില്‍ നിന്നൊക്കെ ഇപ്പോള്‍ കക്ഷിയുടെ വിഷയം മാറി. നടി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്നതാണ് ഇപ്പോഴത്തെ ആവശ്യം. ഈ വിവരം നിത്യാമേനോനും നടിയുടെ വീട്ടുകാരോടും അറിയിച്ചെങ്കിലും അവര്‍ ഈ ബന്ധത്തെ അനുകൂലിച്ചില്ലത്രേ. എന്നാല്‍ ഒരു സഹോദരനായോ ഫ്രണ്ട് ആയോ കാണണം എന്ന് പറഞ്ഞിട്ട് പോലും നിത്യമേനോന്‍ വഴങ്ങിയില്ല എന്നാണ് സന്തോഷ് അഭിമുഖങ്ങളില്‍ പറയുന്നത്. സ്ത്രീ വിഷയമാണ് എന്നതുകൊണ്ടു തന്നെ സന്തോഷ് വര്‍ക്കിയുടെ പല വെളിപ്പെടുത്തലുകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.


ഫേസ്ബുക്ക് പേജ് വഴിയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകളും പങ്കുവയ്ക്കലുകളും തകര്‍ത്തു നടക്കുന്നത്. അങ്ങനെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നടി നിത്യാമേനോനോടുള്ള സന്തോഷ് വര്‍ക്കിയുടെ പ്രണയം പല അഭിമുഖങ്ങളിലും താരം ഈ കാര്യം തുറന്നു പറയുകയും ചെയ്തു. ചെറുപ്പം മുതലേ മോഹന്‍ലാലിനെ ആരാധിക്കുന്ന താന്‍, നിത്യാമേനോനെയും വളരെ ഇഷ്ടപെട്ടിരുന്നു. പലതവണ സംസാരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് നിത്യാമേനോന്റെ വീട്ടില്‍ വരെ ചൊല്ലുകയും കല്യാണം ആലോചിക്കുകയും ചെയ്തു എന്നാണ് സന്തോഷ വര്‍ക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നിത്യാമേനോനെ കല്യാണം കഴിക്കണം എന്ന തീരുമാനത്തില്‍ നിന്ന് താന്‍ പിന്മാറുകയാണ് എന്നാണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.


ഇനി നിത്യ മേനോന്‍ ഇനി തന്റെ പിന്നാലെ വന്നാല്‍പോലും തനിക്ക് അവരെ കല്യാണം കഴിക്കേണ്ട. അവര്‍ ഒരു ഹൃദയമില്ലാത്ത സ്ത്രീയാണ് എന്നാണ് സന്തോഷ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ഇത്രയും സ്‌നേഹിച്ചിട്ട് പോലും കുറച്ചെങ്കിലും കനിവു ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഫോണ്‍ നമ്പര്‍ എങ്കിലും തന്നേനെ. പക്ഷേ അവര്‍ അതിനൊന്നും ശ്രമിച്ചില്ല. അതിനാല്‍ ഇങ്ങനെ ഒരു ഒരാളെ താന്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ തന്റെ പ്രണയത്തെ ഓര്‍ത്ത് നിത്യാമേനോന്‍ ദുഃഖിക്കും എന്ന് സന്തോഷ വര്‍ക്കി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. എന്തായാലും നടിയുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.