ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ഗംഭീരപ്രകടനം കാഴ്ച്ച വെച്ച നടി ആയിരുന്നു നൂറിൻ ഷെരീഫ്.ഇപ്പോൾ താരത്തിനെതിരെ സാന്റാക്രൂസ് എന്ന ചിത്രത്തിന്റെ നിർമാതാവ് വിമർശനവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായികയായ നൂറിന്റെ നിസ്സഹകരണം കാരണം സിനിമയുമായി ബന്ധപ്പെട്ട പല പരുപാടികളും നഷ്ട്ടമായി , ഒരു ജോലി ചെയ്യുമ്പോള് പത്തുരൂപ വാങ്ങിയാൽ രണ്ടു രൂപയുടെ ആത്മാർത്ഥ എങ്കിലും കാണിക്കണം എന്നും സാന്റാക്രൂസിന്റെ നിർമാതാവ് രാജു ഗോപി ചിറ്റേത്തു ചോദിക്കുന്നു. പത്രസമ്മേളനത്തിൽ ആണ് നിർമാതാവ് നടിക്കെതിരെയുള്ള വിമർശനവുമായി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ഭാഗമായി നടിയെ വിളിച്ചാൽ ഫോൺ എടുക്കില്ല എന്നും, ഒന്നിലും പങ്കെടുക്കില്ല എന്നും നിർമാതാവ് പറയുന്നു. നൂറിൻ ചോദിച്ച പണം മുഴുവൻ കൊടുത്തിട്ടുണ്ട്, ചിത്രത്തിന്റെ പ്രൊമോഷനെ എത്തിയിരുന്നെങ്കിൽ അത്രയും പ്രേക്ഷകർ എങ്കിലും സിനിമ കാണാൻ എത്തിയിരുന്നനെ . പത്തുരൂപ കൊടുക്കുമ്പോൾ മനസാക്ഷി വെച്ച് രണ്ടു രൂപയുടെ ആത്മാർത്ഥ എങ്കിലും കാണിക്കാമായിരുന്നു. ഇതിനെ പറ്റി നടി പറഞ്ഞത് എന്നെ കൊണ്ടാണോ സിനിമക്ക് കാശു മുടക്കിയത് നിർമാതാവ് പറയുന്നു.
നടി കാരണം പലതും സിനിമക്ക് നഷ്ട്ടമായി ചിത്രത്തിന്റെ സംവിധയകനും പറയുന്നു. നിർമാതാവ് ഒരിക്കലും ഓ ടി ടി ക്ക് എതിരല്ല അദ്ദേഹത്തിന്റെ വിഷമം ആണ് അദ്ദേഹം പറഞ്ഞത് സംവിധായകൻ പറയുന്നു. നൂറിൻ പങ്കെടുക്കാത്തതുകൊണ്ടു ചിത്രത്തിന് പ്രൊമോഷൻ ചാനൽ ഒന്നും ലഭിക്കുന്നില്ല, നൂറിൻ ഉണ്ടെങ്കിൽ അവർ സ്ലോട്ട് താരമെന്നാണ് പറയുന്നത്. എല്ലാവരും നടിയെ നൂറിനെ കുറിച്ചാണ് അന്ന്വേഷിക്കുന്നതു , എന്നാൽ സംവിധയകന്റെ യും, നിര്മാതാവിന്റെയും വിമർശനത്തിന് താരം ഇതുവരെയും പ്രതികരിച്ചെത്തിയിട്ടും ഇല്ല.
