ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്

യാത്രകളെ വളരെയധികം ഇഷ്ട്ടപ്പെടുന്ന സാനിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.ഹിമാചൽ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. പഹാഠി വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇതിലുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും സാനിയ കുറിക്കുന്നു.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ജീവിക്കുന്നു.. അമർജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയിൽ എന്റെ പ്രിയപ്പെട്ട കാര്യമാണ് എന്നാണ് സാനിയ കുറിച്ചത്

അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. ബാലതാരമായിട്ടാണ് നടി ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചിരുന്നത്. തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും സാനിയ അയ്യപ്പന്‍ അഭിനയിച്ചിരുന്നു. ലൂസിഫറിന് പുറമെ പ്രേതം 2, പതിനെട്ടാം പടി എന്ന സിനിമകളിലുടെയും സാനിയ അയ്യപ്പന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. മുന്‍പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ അയ്യപ്പന്‍ പങ്കുവെച്ചിരുന്നു. ഇതും നടിയുടെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.