ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. സാനിയയുടെ വാക്കുകൾ ഇങ്ങനെ,

സ്വപനം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്‌നം കണ്ട് കഴിഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡിങ്ങ് ആയിരിക്കും. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും. അയ്യോ പയ്യന്റെ കാര്യം മറന്ന് പോയി. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം.

നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യങ്ങള്‍ മനസില്‍ ഇല്ല. അച്ഛന്‍ അയ്യപ്പന്‍ എന്‍ജിനീയറാണ്. അമ്മ സന്ധ്യ വര്‍ക്കൊന്നും ചെയ്യുന്നില്ല. അമ്മയ്ക്കായിരുന്നു എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ ആഗ്രഹം. അച്ഛന് ഞാനൊരു നടിയായി കാണാനായിരുന്നു ആഗ്രഹം. രണ്ട് പേരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ ഇന്ന് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നും താരം വ്യക്തമാക്കി.