ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ.
ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ച് സാനിയ പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ബ്രെക്കപ്പ് ആയി എന്നും ആണ് താരം പറയുന്നത്,രണ്ട് വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നാണ് സാനിയ പറയുന്നത്
അടുത്തിടെ സാനിയ തന്റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു .ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്‌നം കണ്ട് കഴിഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡിങ്ങ് ആയിരിക്കും. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും. അയ്യോ പയ്യന്റെ കാര്യം മറന്ന് പോയി. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. എന്നാണ് താരം പറഞ്ഞത്
