എന്നും തൻറെതായ നിലപാടും വ്യക്തിത്വം കൊണ്ട് ആളുകളുടെ മനംകവർന്ന ധാരാളം താരങ്ങളുണ്ട്. അപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ആളുകളും ഇവർക്കിടയിൽ കൂടുതലാണ്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് ഹൈകോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണൻറെ പേര്. കുടുംബകാര്യങ്ങളും സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് തന്നെ പലപ്പോഴും സംഗീത രംഗത്ത് എത്താറുണ്ട്. അടുത്തിടെ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വലിയതോതിലുള്ള വിമർശനവുമായി തന്നെയാണ് സംഗീത സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം മലയാളികളുടെ എക്കാലത്തെയും താരറാണിമാരായ നവ്യാനായരേയും മഞ്ജു വാര്യരെയും പരിഹസിച്ചു കൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.


നവ്യയും മഞ്ജുവും അടുത്തിടെ അവരുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രമോഷന് വേണ്ടി പങ്കെടുത്ത വാർത്ത സമ്മേളനത്തിലെ ചില പ്രസക്ത ഭാഗങ്ങളും പ്രശസ്തരായ താരങ്ങളുടെ വാക്കുകളും പറഞ്ഞുകൊണ്ടാണ് സംഗീത തൻറെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം നവ്യാനായർ വീണ്ടും തിരശ്ശീലയ്ക്കു മുന്നിലേക്ക് എത്തുന്ന ചിത്രമാണ് ഒരുത്തി. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി വിനായകൻ, നവ്യ നായർ എന്നിവർ ഉൾപ്പെട്ട വാർത്താസമ്മേളനത്തിൽ മീറ്റു വിവാദത്തെ പറ്റി ഉള്ള വിനായകന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.


താൻ 10 സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും അവരോട് 10 പേരോടും താനാണ് അങ്ങോട്ട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത് എന്നുമായിരുന്നു വിനായകൻ പറഞ്ഞത്. നിങ്ങളുദ്ദേശിക്കുന്ന മീ ടു ഇതാണ്‌ എങ്കിൽ അത് ഞാൻ ഇനിയും ചെയ്യും എന്ന് വിനായകൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ യാതൊരു പ്രതികരണവും നടത്താതെ നിശബ്ദയായി മാത്രം ഇരിക്കുകയായിരുന്നു നവ്യാനായർ. എന്നാൽ ഇതിനു മുൻപ് സ്ത്രീകൾക്കെതിരെ ഉണ്ടായിട്ടുള്ള പരാമർശങ്ങൾക്കെതിരെ രൂക്ഷമായി തന്നെ നവ്യ മറുപടിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെറുതെ ഇളിച്ചു കൊണ്ടിരിക്കാൻ മാത്രമാണ് നവ്യയ്ക്ക് അന്ന് സാധിച്ചത്.


അതുപോലെതന്നെ ലളിതം സുന്ദരം എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ വീട്ടിലെ സ്ത്രീയും പുരുഷനും ജോലിക്ക് പോയി കഴിഞ്ഞാൽ വീട്ടുജോലികൾ ആര് ചെയ്യും എന്ന ബിജുമേനോന്റെ പ്രസ്താവന കേട്ട് യാതൊന്നും പറയുവാൻ ഇല്ലാതെ വെറുതെ ചിരിച്ചു കൊണ്ടിരിക്കുക മാത്രമാണ് മഞ്ജുവും ചെയ്തത്. എക്കാലത്തെയും പെൺ പോരാട്ടത്തിന് മുഖമുദ്രകൾ ആയി മലയാളികൾ സംഘടിപ്പിക്കുന്ന രണ്ട് നായികമാർക്ക് അവരുടെ കൺമുന്നിൽ അരങ്ങേറിയ സംഭവങ്ങൾക്കെതിരെ പോലും പ്രതികരിക്കുവാൻ സാധിച്ചിട്ടില്ല. ഇവർ എങ്ങനെയാണ് പോരാട്ടവീര്യം ചോരാത്ത നായികമാരാകുന്നത് എന്നാണ് സംഗീത ചോദിച്ചിരിക്കുന്നത്. എന്നാൽ മുമ്പ് സംഗീത വെറും നുണയാണെന്നും ഇത്തരത്തിൽ ഒരു സ്ത്രീയുടെ വയറ്റിൽ ജനിച്ചതിൽ തനിക്ക് ലജ്ജ ഉണ്ടെന്നും പറഞ്ഞ് സംഗീതയുടെ മകൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റുമായി എത്തിയിരുന്നു. ഇതിനോടകം നിരവധി വിമർശനങ്ങൾക്ക് ആണ് സംഗീത തിരികൊളുത്തിയിട്ട് ഉള്ളത്.