മലയാളി പ്രേഷകരുടെ മനസിൽ ഇന്നും മങ്ങാത്ത മുഖം ആണ് സംയുക്ത വർമ്മ എന്ന നടിയുടെ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. ആ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. അതിനു ശേഷം നാല് വര്ഷത്തോളം സിനിമകളിൽ അഭിനയിച്ച നടി ബിജുമേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമാഭിനയത്തിൽ നിന്നും വിട്ടുമാറി നിന്നു. ഇനിയും സംയുക്തയുടെ ഒരു തിരിച്ചു വരവിനയായി പ്രതീഷിക്കുകയാണ് പ്രേക്ഷകർ.

കുറെ വര്ഷങ്ങള്ക്കു ശേഷം താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ  ചർച്ചയാകുന്നത്. മകൻ അമ്മെ   എനിക്കൊരു പെൺകുട്ടിയെ ഇഷ്ട്ടം ആണെന്നുപറഞ്ഞാൽ എന്തായിരിക്കും പ്രതീകരണം എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാൽ താരം പറഞ്ഞ മറുപടി അത് നല്ല കാര്യമല്ലേ , എല്ലവരും തമ്മിൽ ഇഷ്ട്ടപെടട്ടെ അതൊക്കെ വേണമല്ലോ എന്നാൽ തന്റെ മകൻ ഇതുവരെയും അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല എന്നും താരം പറയുന്നു.


ഈ പ്രവശ്യം മികച്ച നടനുള്ള അവാർഡ് കിട്ടിയത് ബിജു മേനോനായിരുന്നു അതിനെ കുറിച്ച് സംയുകത പറയുന്നത് ഈ അവാർഡ് അദ്ദേഹം അർഹിച്ചത് തന്നെയായിരുന്നു, അദ്ദേഹം ചെയ്യ്ത ‘ആർക്കറിയാം’എന്ന ചിത്രം വളരെ മികച്ച ചിത്രം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്കിഷ്ട്ടം ആണ് നടി പറയുന്നു. അവാർഡ് കിട്ടിയ നടൻമാരെല്ലാം കഴിവുള്ളവർ തന്നെയാണ് , അവാർഡ് കിട്ടിയെല്ലെങ്കിലും അവരും നല്ല രീതിയിൽ അഭിനയിക്കുന്നവർ തന്നെയാണ് എന്നാലും ഈശ്വര കടാഷം ചിലപ്പോൾ അങ്ങോട്ടു ഇങ്ങോട്ടോ മാറിപ്പോകും അതുകൊണ്ടാണ് സംയുകത വർമ്മ പറയുന്നു.