മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച് പറഞ്ഞത് സംവൃത തന്നെയായിരുന്നു. ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം
താന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് താന്‍ എന്ന പേര് വീഴുന്നതിന് മുന്‍പേ 2007 എന്ന വര്‍ഷമാണ് എന്നെ രക്ഷിച്ചത്. ആ കൊല്ലം താന്‍ അഭിനയിച്ച മൂന്ന് സിനിമകളാണ് ബോക്സ് ഓഫീസില്‍ വലിയ വിജയമായത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹലോ, ശ്രീനിവാസന്റെ അറബിക്കഥ, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നീ സിനിമകളിലൂടെ ഹിറ്റ് നായിക എന്ന പേര് സമ്മാനിച്ചു.ഈ സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷം കൊണ്ട് തന്നെ താന്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചുവെന്നാണ് സംവൃത പറയുന്നത്. ഇത് എന്റെ കരിയറിന്റെ തുടക്ക കാലത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു എന്നാണ് താരം പറയുന്നത്
