സൂപ്പർഹിറ്റ് ചിത്രങ്ങളിലെ പ്രധാന ഒരു നടി തന്നെ ആയിരുന്നു സാമന്ത, ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന ശാകുന്തളം എന്ന ചിത്രത്തിൽ തനിക്കു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു, അതിനെ കുറിച്ചൊരു വിശദീകരണം നല്കിയിരിക്കുകയാണ് താരം. ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി താൻ അണിയുന്ന വസ്ത്രത്തിനു മുപ്പതു ഹെവി ഭാരമുണ്ടായിരുന്നു, ഈ വസ്ത്രം ധരിച്ചു നടക്കാൻ വലിയ ബുദ്ധിമുട്ടു ആയിരുന്നു, അതുപോലെ ഇതിൽ ധരിച്ച ആഭരണങ്ങൾ മൂന്നു കോടി ഹെവിയുള്ളതായിരുന്നു നടി പറയുന്നു.

ഈ മുപ്പത് കിലോ വരുന്ന സാരി താൻ ഒരാഴ്ച്ച ഉപയോഗിച്ചു. അതുപോലെ ആഭരണത്തിന്റെ ഭാരം എല്ലാം സഹിച്ചു കൊണ്ടാണ് താൻ ഈ സിനിമ ചെയ്യ്തത്. അതേസമയം പേശികളെ ബാധിക്കുന്ന പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മയോസൈറ്റിസ് എന്ന രോഗത്തിൽ നിന്നും മുക്തി നേടികൊണ്ടിരിക്കുകയാണ് സാമന്ത

കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സാമന്ത. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസായ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാനാണ് ഈ സിരീസിലെ നായകന്‍.