സാമന്ത-നാഗചൈതന്യ വിവാഹമോചനം നടന്നപ്പോള്‍ സാമന്തയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയ താരമായിരുന്നു കങ്കണ റണാവത്ത്. ആമിര്‍ഖാനാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമായതെന്നും നാഗചൈതന്യയാണ് വിവാഹമോചനത്തിലേക്ക് കൊണ്ട് പോയതെന്നും സാമന്ത തെറ്റുകാരിയല്ലെന്നും കങ്കണ തുറന്നടിച്ചിരുന്നു.
ചില ആളുകള്‍ സ്ത്രീകളെ ആവശ്യത്തിന് ഉപയോഗിച്ച് പിന്നീട് വസ്ത്രം മാറുന്നതുപോലെ ആണ് ഉദ്ദേശിക്കുന്നത്.

എന്നിട്ട് ”ബെസ്റ്റ് ഫ്രണ്ട്” ആണ് എന്നൊക്കെ പറഞ്ഞു നാടകം കളിക്കും. സമൂഹം ആണെങ്കില്‍ സ്ത്രീകളുടെ ഭാഗത്തു നില്‍ക്കാതെ പുരുഷന്മാര്‍ പറയുന്നത് മാത്രം കേള്‍ക്കും ഇതായിരുന്നു കങ്കണയുടെ പ്രസ്താവന. ഈ വിഷയത്തില്‍ അന്ന് സാമന്ത പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ ധാക്കടിന്റെ ചിത്രത്തിന് സാമന്ത ഒരു തീയുടെ ഇമോജിയാണ് കമന്റായി നല്‍കിയിരിക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ കൂടെ നിന്ന ഒരേ ഒരു താരത്തെ ചേര്‍ത്ത് നിര്‍ത്തുന്നത് പോലെയാണ് ഈ കമന്റെന്നാണ് ആരാധകരുടെ പക്ഷം. കങ്കണയുടെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായാണ് ധാക്കടിന്റെ ചിത്രം പങ്ക് വച്ചത്.