മലയാളം
ഐറ്റം ഡാൻസിനായി സമാന്തയുടെ തയ്യാറെടുപ്പ് വൈറൽ

സാമന്തയുടെ ഐറ്റം ഡാൻസാണ് ട്രെൻഢിംഗ് നമ്പർ വൺ. സംഗതി എന്തായാലും പൊളിയാണ്. റീൽസുകളിൽ വമ്പൻ ഹിറ്റാണ് ഊ അന്തവാ എന്ന സാമന്തയുടെ സ്വന്തം സോംഗ്. അല്ലു അർജുൻ നായകനായ തെലുങ്ക് സിനിമ ’പുഷ്പ’യിലേതാണ് ഈ സോംഗ്. സിനിമ ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയിട്ടുണ്ട്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്തത്. സാമന്തയുടെ ആദ്യ ഐറ്റം ഡാൻസായിരുന്നു പുഷ്പയിലേത്. ‘പുഷ്പ’ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്. ‘ഊ അന്തവാ..’ എന്ന ഐറ്റം ഡാൻസ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ ഷെയർ ചെയ്തത്. കഠിനമായ നൃത്തച്ചുവടുകൾ അനായാസം ചെയ്യുന്ന സാമന്തയെയാണ് വീഡിയോയിൽ കാണാനാവുക.
മലയാളം
‘ആലിയ ഭട്ട് റണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയുന്നില്ലേ, അപ്പോള്‍ എനിയ്ക്ക് പറ്റില്ലേ! ഗായത്രി സുരേഷ്

മലയാള സിനിമാതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്കളങ്കതയാണ് ട്രോളന്മാര് മുതലെടുക്കുന്നത്. എന്തും തുറന്നുപറയുന്ന സ്വഭാവമാണ് ഗായത്രിയ്ക്ക്.
നടന് പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണവിനോടുള്ളത് വെറും ആരാധന മാത്രമല്ല യഥാര്‍ത്ഥ ഇഷ്ടം തന്നെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയിലാണ് ഗായത്രിയുടെ തുറന്നുപറച്ചില്‍.
‘ആലിയ ഭട്ട് ആണ് എന്റെ ഇന്സ്പിരേഷന്. ആലിയ ഭട്ട് എല്ലാ അഭിമുഖങ്ങളിലും റണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയുമായിരുന്നു. അവരൊക്കെ പറഞ്ഞു, പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂടാ ?’ ഗായത്രി ചോദിക്കുന്നു.
‘പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ അയ്യോ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിക്കുന്നത് നടക്കട്ടെ. നമുക്ക് ഈ യൂണിവേഴ്സ് ചില സിഗ്നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരുമെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറില്‍ പോകുമ്പോള്‍, ആരെയായിരിക്കും കല്യാണം കഴിക്കുന്നതെന്നൊക്കെ ആലോചിക്കുകായിരുന്നു. അപ്പോള്‍ പെട്ടെന്ന് മുമ്പില്‍ ഒരു ബസ് വരുന്നു. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്സിന്റെ ഒരു സിഗ്നലല്ലേ, ഉത്തരമല്ലേ, എന്നായിരുന്നു മുന്‍പ് ഗായത്രി പറഞ്ഞിരുന്നത്.
ഹൃദയത്തിലെ കഥപോലെ എന്റെ ജീവിതത്തില്‍ വന്നാല്‍ കുഴപ്പമില്ല. ഇമോഷണല്‍ അറ്റാച്ച്മെന്റ് ഇല്ല. എന്റെ ഒരു ആഗ്രഹം മാത്രമാണത്. പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. ഏറ്റവും പേടിക്കുന്ന കാര്യം ജീവിതത്തില്‍ ഉണ്ടായി കിഴിഞ്ഞാല്‍ പിന്നെ നമ്മള് പൊളിയാണ്, പന്നിപ്പൊളി എന്ന്. ട്രോളുകളില്‍ ആദ്യം എനിക്ക് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഞാന്‍ പൊളിയാണ്, എന്നും ഗായത്രി പറഞ്ഞിരുന്നു.
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
മകൻ ഒരു പെൺ കുട്ടിയെ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്റെ പ്രതികരണം ഇതാണ് സംയുകത വർമ്മ!!