തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനം ആയിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. ഇരുവരും വേർപിരിഞ്ഞിട്ട് അഞ്ച് മാസത്തോളമായി ഇരിക്കുകയാണ്. ഇപ്പോഴും സിനിമകളിലും മറ്റും താരങ്ങളുടെ വിവാഹമോചന വാർത്ത ചർച്ചയായി മാറാറുമുണ്ട്. വേർപിരിയലിന് ശേഷം താരങ്ങൾ സിനിമയിൽ സജീവമായി തുടങ്ങിയിരിക്കുകയാണ്. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് വിവാഹമോചനത്തെക്കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ നേരത്തെതന്നെ ഡിവോഴ്സ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്ന് നാഗചൈതന്യയുടെ കുടുംബപേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. കൂടാതെ സാമന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലതും ഡിവോഴ്സിലേക്ക് ആയിരുന്നു വിരൽചൂണ്ടുന്നത്.


എന്നാൽ ആദ്യം ഒന്നും വിവാഹമോചനത്തെക്കുറിച്ച് നടി പ്രതികരിച്ചിരുന്നില്ല. നാഗചൈതന്യയും തുടക്കത്തിൽ മൗനം പാലിക്കുകയായിരുന്നു. വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വേർതിരിയുന്ന കാര്യം ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തുകയായിരുന്നു. സാമന്തയും നാഗചൈതന്യയും ചേർന്ന് തീരുമാനിച്ചതാണ് ഇതെന്നും ഒരു കോമൺ കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അവർ വെളിപ്പെടുത്തിയത്. പരസ്പരം ബഹുമാനിക്കുന്ന തരത്തിലുള്ള വാക്കുകൾ ആയിരുന്നു അവർ പറഞ്ഞിരുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് നാഗചൈതന്യ സാമന്തയുടെ ചിത്രങ്ങൾ ഒഴിവാക്കിയിരുന്നു. ഇത് പ്രേക്ഷകരെ നിരാശയിലാക്കിയിരുന്നു.അടുത്തിടെ കുടുംബം വിവാഹത്തിന് നൽകിയ പുടവ സാമന്ത തിരികെ നൽകിയ വാർത്തയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞിരിക്കുകയാണ്


ഗൗതം മേനോൻ സംവിധാനം ചെയ്ത വിണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ ഇരുവരും വിവാഹിതരായത്. ഹിന്ദു ക്രിസ്ത്യൻ മത വിശ്വാസ പ്രകാരം ആയിരുന്നു വിവാഹം നടന്നത്. 11 വർഷത്തെ ബന്ധം ആണ് ഇരുവരും മാസങ്ങൾക്ക് മുൻപ് അവസാനിപ്പിച്ചത്. എന്നാൽ ഇതുവരെ വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.കരിയർ സംബന്ധമായ പ്രശ്നമാണ് വേർപിരിയലിന് കാരണം എന്ന് റിപ്പോർട്ടുകൾ പറയുന്നു.സാമന്ത സിനിമയിലെത്തിയിട്ട് 12 വർഷം പൂർത്തിയായിരിക്കുകയാണ്.അതിനോട് അനുബന്ധിച്ച് താരം ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയ വർക്കൗട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.


ഹെവി വെയ്റ്റ് ലിഫ്റ്റിങ് ആണ് താരം ചെയ്യുന്നത്. കഴിഞ്ഞവർഷം തെന്നിന്ത്യൻ സിനിമാ ലോകം ഒട്ടാകെ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് സാമന്തയുടെ വിശേഷങ്ങൾ തന്നെയാണ്. തമിഴിലും തെലുങ്കിലുമായി ഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങി നിൽക്കെയാണ് താരത്തിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിട പെട്ടത്. ദാമ്പത്യജീവിതത്തിലെ കുറ്റങ്ങളും പഴികളും സാമന്തയുടെ പേരിൽ മാത്രം ഒതുങ്ങി പോവുകയായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ജീവിതവുമായും അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമായി താരം മുന്നോട്ടുപോവുകയാണ്. സിനിമയിൽ നിന്ന് കോടികൾ പ്രതിഫലം വാങ്ങുന്നതിനുപുറമേ സോഷ്യൽ മീഡിയ പേജുകളിലൂടെ വലിയ തുക സാമന്തയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ സാമന്തയ്ക്ക് ലഭിക്കുന്ന തുകയെ പറ്റിയുള്ള ചില റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.