സമദ് റഹ്‌മാന്‍ കുടല്ലൂര്‍ എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, കോവിഡില്‍ നട്ടംതിരിയുന്നതിനിടെ ഓണവും എത്തിയതോടെ  പലരും കടുത്ത വിഷമത്തിൽ ആയിരുന്നു, ഓണം ആഘോഷിക്കാൻ കാശില്ലാതെ നിരവധി പേരാണ് വിഷമത്തിൽ കഴിഞ്ഞത്, അവർക്കൊക്കെ ആശ്വാസമായി എത്തിയ വ്യക്തിയാണ് സമദ് റഹ്‌മാന്‍ കുടല്ലൂര്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് തുണിത്തരങ്ങള്‍ വാദ്ഗാനം ചെയ്താണ് അദ്ദേഹം നന്മയില്‍ പങ്കാളിയായത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സമദിന്റെ നന്മ നിരവധി പേരാണ് വാഴ്ത്തിയത്.

സമദിന്റെ പോസ്റ്റ് ഇങ്ങനെ, ഒരു അച്ചന്‍ കടയിലേക്ക് കയറി വന്നു. മുഖവുര കൂടാതെ അയാള്‍ ചോദിച്ചു. ” കുറച്ച് വസ്ത്രങ്ങള്‍ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ‌ .. ” മനുഷ്യന്‍ സാമ്പത്തികമായി തകര്‍ന്ന് കിടക്കുന്ന ഈ കാലത്ത് ഇത്തരം ആഘോഷങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതേ പകച്ച് നില്‍ക്കുന്ന ഇങ്ങിനേ കുറേ അച്ചന്‍മാര്‍ നമ്മുടേ പരിസരങ്ങളില്‍ ധാരാളമുണ്ട്.. അത്തരം മനുഷ്യര്‍ക്ക് സഹായമാകുമെന്ന് കരുതുന്നു.

ചെറിയ ആണ്‍കുട്ടികള്‍ക്കുള്ള ജീന്‍സ് പാന്‍റും ഷര്‍ട്ടുമുണ്ട്.‌ മുന്തിയ ഇനമൊന്നുമല്ല. കാശ് വേണ്ട. സൗജന്യമെന്നും കണക്കാക്കേണ്ടതില്ല. ഒരു സഹായം അത്രമാത്രം.. ആവശ്യമുള്ളവര്‍ക്ക് വിളിക്കാം. കുറിപ്പ്.. കഴിഞ്ഞ പെരുന്നാളിന് ഉടുപ്പുകളുണ്ടെന്ന് പോസ്റ്റിട്ടപ്പോള്‍ കുറേ ആളുകള്‍ വിദൂര നാട്ടില്‍ നിന്നടക്കം വിളിച്ചിരുന്നു. നിങ്ങളേ സഹായിക്കുവാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. ആയതിനാല്‍ ഈ പരിസരത്തുള്ളവര്‍ മാത്രം വിളിക്കണമെന്ന് അപേക്ഷിക്കുന്നു. സാമ്പത്തിക ബുദ്ദിമുട്ടുള്ള ആര്‍ക്കും വിളിക്കാം.. 8129760380..