മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട സീരിയൽ  മിഴി രണ്ടിലും എന്ന സീരിയലിൽ നിന്നും നായകനായി അഭിനയിച്ചിരുന്ന സല്‍മാന്‍ ഫാരിസ്, ഇപ്പോൾ സീരിയലിൽ നിന്നും മാറിയെന്നുള്ളവാർത്ത എത്തിയിരുന്നു, എന്നാൽ ഇതിനെ കുറിച്ച് നടൻ പ്രതികരിക്കുകയാണ്,  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു  വീഡിയോയിലൂടെയായിരുന്നു സൽമാൻ ഫാരിസിന്റെ പ്രതികരണം. സംഭവങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടാകും. നിങ്ങളുടെയൊക്കെ പ്രിയപ്പെട്ട സഞ്ജുവായി ഇനി ഞാനുണ്ടാകില്ല. വേറൊരാളായിരിക്കും. ആദ്യം തന്നെ അവന് ആശംസകള്‍ നേരുന്നു

മാറാനുള്ള കാരണത്തെക്കുറിച്ച് ഒന്നും പറയാനില്ല, പറയുകയും വേണ്ട എന്ന് കരുതിയിരുന്നതാണ്.ഞാന്‍ ഇട്ടേച്ച് പോയെന്നും ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും പുതിയൊരു പ്രൊജക്ട് കിട്ടിയപ്പോള്‍ അതിന് പിന്നാലെ പോയെന്നും കണ്ടു, ഒരു സീരിയലിന് ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ ഡേറ്റ് കൊടുക്കുന്നത് ഒരു മാസത്തിന്റെ രണ്ട് പകുതികളില്‍ ഒരെണ്ണമായിരിക്കും.  ഒന്ന് മുതല്‍ പതിനഞ്ച് വരെയോ ്പതിനാറ് മുതല്‍ മുപ്പത് വരെയോ. അങ്ങനെ ഒന്ന് മുതല്‍ പതിനഞ്ച് വരെ ഡേറ്റ് കൊടുത്താല്‍ അടുത്ത പകുതിയില്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. വേറെ പ്രൊജക്ടുകള്‍ ചെയ്യുകയോ മറ്റോ ആകാം. കൊടുത്ത ഡേറ്റിനെ ബാധിക്കാതിരുന്നാല്‍ മതി

കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഞാന്‍ മിഴി രണ്ടിലും മാത്രമായിരുന്നു ചെയ്തിരുന്നത്. ഞാന്‍ തമിഴില്‍ മൗനരാഗം സീരിയല്‍ ചെയ്തിരുന്നു. അതിന്റെ ഡേറ്റ് 16 മുതല്‍ 30 വരെ ആയിരുന്നു. ഒന്ന് മുതല്‍ 15 വരെ ആയിരുന്നു മിഴി രണ്ടിലുമിന് കൊടുത്തിരുന്നത്. എന്നാല്‍ ഇന്നുവരെ ആ ഡേറ്റില്‍ കൃത്യമായി ഷൂട്ട് ചെയ്തിട്ടില്ല. 1-15 പോയിട്ടില്ലെന്നും താരം പറയുന്നു. ഈ പതിനഞ്ച് ദിവസത്തിന്റെ വണ്‍ ലൈന്‍ ഉണ്ടാകും. അതിനെ അടിസ്ഥാനമാക്കിയാകും തിരക്കഥയൊക്കെ എഴുതുന്നത്. ആ വണ്‍ ലൈന്‍ വന്നാല്‍ മാത്രമേ ഏതൊക്കെ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവുകയുള്ളൂ എന്നൊക്കെ പ്ലാന്‍ ചെയ്യാന്‍ പറ്റു. കഥാകൃത്ത് വണ്‍ ലൈനുണ്ടാക്കി അത് ചാനലിന് നല്‍കും. അത് വച്ച് താരങ്ങള്‍ക്ക് സീനുകളൊക്കെ നല്‍കും. ഇതാണ് ബേസിക് വര്‍ക്കിംഗ് രീതി. പക്ഷെ നമ്മുടെ സീരിയലിന്റെ കഥ കിട്ടാന്‍ വൈകിയിരുന്നതിനാല്‍ എപ്പോഴും ഷൂട്ട് പതിനഞ്ചിനുള്ളില്‍ തീര്‍ന്നിരുന്നില്ല. പലപ്പോഴുമത് 20 ദിവസമൊക്കെ പോയിരുന്നു. ടെക്‌നിക്കലി അങ്ങനെ ഷൂട്ട് ചെയ്താല്‍ നിര്‍മ്മാതാവിന് നഷ്ടമായിരിക്കും. അതിലേക്ക് കടക്കുന്നില്ല. പക്ഷെ അതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല എന്നും സൽമാൻ ഫാരിസ് പറയുന്നു. ഈയ്യടുത്ത് തന്റെ ഉമ്മയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അതോടെ ഒരു വര്‍ക്കും കൂടി ചെയ്‌തേ പറ്റൂവെന്നായി. ഞാന്‍ അതിനായി ശ്രമിച്ചു.

പോസിറ്റീവായി തന്നെയായിരുന്നു നിര്‍മ്മാതാക്കളും സംസാരിച്ചത്. ആ സമയത്താണ് സണ്‍ ടിവിയില്‍ നിന്നൊരു അടിപൊളി ഓഫര്‍ വരുന്നത്. 1-15 മിഴി രണ്ടിലും ചെയ്താല്‍ പതിനാറ് മുതല്‍ മുപ്പത് വരെ സണ്‍ ടിവിയിലും ചെയ്യാം. ചാനലിന്റെ ആളുകളേയും അറിയിച്ചപ്പോൾ ഷൂട്ടിനെ ബാധിക്കാതിരുന്നാല്‍ മതിയെന്നാണ് പറഞ്ഞത്. ഇതിനിടെ കുറേ ഡിലെ വന്നു. ഇതോടെ അവര്‍ക്ക് ബ്രേക്ക് എടുക്കേണ്ടി വന്നു. പിന്നീട് സഞ്ജുവിന്റെ സീനുകള്‍ ഒരുപാട് വന്നു. അങ്ങനെ എന്നോട് കുറച്ച് സമയം നീട്ടി കിട്ടുമോ എന്ന് ചോദിച്ചു. ഞാന്‍ അക്കാര്യം തമിഴ് സീരിയലിന്റെ ആള്‍ക്കാരോട് സംസാരിച്ചു.  എന്നിട്ടും നാലഞ്ച് തവണ ഞാന്‍ ഡേറ്റ് മാറ്റിയെന്നാണ് സല്‍മാന്‍ പറയുന്നത്. എന്നിട്ടും ഇവിടെ കഥ റെഡിയായില്ല. അവസാന ഘട്ടം, എനിക്ക് വേണ്ടി തത്കാലത്തേക്ക് ഒരു അഡീഷണല്‍ കഥാപാത്രത്തെ കൊണ്ടുവന്ന്, ഒരാഴ്ചത്തെ എപ്പിസോഡ് നീട്ടി കൊണ്ടു പോകാം എന്ന് മിഴിരണ്ടിലും ടീം പറഞ്ഞു. പക്ഷെ അതിന് ചാനല്‍ സമ്മതിച്ചില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. സഞ്ജു എന്ന കഥാപാത്രമില്ലാതെ കഥ മുന്നോട്ടു പോകില്ല. അങ്ങനെ വന്നാല്‍ എപ്പിസോഡ് ബ്രേക്കാവും, ഒരു എപ്പിസോഡ് കട്ട് ആയാല്‍ ലക്ഷങ്ങള്‍ നിര്‍മാതാവ് ചാനലിന് കൊടുക്കണം. അത് പരിഹരിക്കാനാണ് അഡീഷണലായി ഒരാഴ്ചത്തേക്ക് ഒരു കഥാപാത്രത്തെ കൊണ്ടുവരാം എന്ന് പറഞ്ഞത്. പക്ഷെ ചാനലുകാര്‍ സമ്മതിച്ചില്ലെന്നാണ് താരം പറയുന്നത്. ഇതോടെയാണ് ചാനല്‍ നായകനെ മാറ്റാം എന്ന് നിര്‍ദ്ദേശിക്കുന്നതും അങ്ങെ സംഭവിക്കുന്നതും. ”സഞ്ജു എനിക്കത്രയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ്. അത്രയും ഇമോഷണലോടെയും, ഇഷ്ടത്തോടെയുമാണ് ഞാന്‍ ആ സീരിയല്‍ ചെയ്യുന്നത്. മാറ്റുന്ന കാര്യം എന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്’  സല്‍മാന്‍ പറയുന്നു.