മലയാള സിനിമയിലെ മിന്നും താരമാണ് സലിം കുമാർ, പകരം വെക്കാത്ത നടൻ എന്ന് തന്നെ സലിം കുമാറിനെ വിശേഷിപ്പിക്കാം, ഹാസ്യ വേഷങ്ങളിൽ തുടങ്ങിയ താരം ഇപ്പോൾ നടനായും സീരിയസ് വേഷങ്ങളിലും ഏറെ തിളങ്ങുകയാണ്, 1969 ഒക്ടോബറിൽ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലുള്ള ചിറ്റാറ്റുകരയിൽ ആണ് താരത്തിന്റെ ജനനം. ചിറ്റാറ്റുകര ഗവണ്മെന്റ് എൽ പി സ്കൂൾ,ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ നോർത്ത് പറവൂർ എന്നിവിടങ്ങളിലായിരുന്നു സലിം കുമാർ തന്റെ പ്രാഥമിക വിദ്യാഭാസ്യം പൂർത്തിയാക്കിയത്, കുട്ടിയായിരിയ്ക്കുമ്പോൾ ഗായകനാകാനായിരുന്നു സലിമിന് ആഗ്രഹം. എന്നാൽ പിന്നീട് അദ്ദേഹം എത്തിപ്പെട്ടത് മിമിക്രി രംഗത്തായിരുന്നു. മിമിക്രിയിൽ നിന്നും സിനിമ മേഘലയിലേക്കുള്ള അദ്ദേഹത്തിന്റെ ദൂരം വളരെ ചെറുതായിരുന്നു, പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. പിന്നീട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. താമസിയാതെ കലാഭവനിലെ പ്രധാന മിമിക്രിതാരമായി സലിംകുമാർ മാറി.

1996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലാണ് സലിംകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി സലിം കുമാർ വളർന്നു. തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, സി ഐ ഡി മൂസ, കല്യാണരാമൻ, പുലിവാൽ കല്യാണം..എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. 2004-ൽ പെരുമഴക്കാലം എന്ന സിനിമയിലെ സലിംകുമാറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. 2005-ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു.
