മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. വ്യത്യസ്‍തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ സൂക്ഷ്മമായി ചെയ്യുന്നതിനാലാകണം താരത്തെ തേടി സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങൾ വരെ എത്തിയത്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. വക്കീൽ ദിനത്തോട് അനുബന്ധിച്ച് ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.

“ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും Adv.മുകുന്ദൻഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ.” ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.