സൽമാൻ ഖാൻ ഹീറോ പരിവേഷം ചെയ്യുന്ന കിസി ക ഭായ്  കിസി കി ജാൻ ചിത്രത്തിന്റെ ടീസർ  റിലീസ് ചെയ്യ്തു. ചിത്രത്തിലെ നായിക പൂജ ഹെഡ്ഗേ ആണ്, ഒരു ആക്ഷൻ എന്റർടൈനർ ചിത്രം തന്നെയാണ് ഇതെന്നും പറയുന്നു. ഫർഹാദ് സാംജി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ ബിഗ് ബോസ് താരമായ ഷെഹനാസ് ഗില്ലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സൽമാൻ ഖാന്റെ ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് ഇത്. തെലുങ്ക് താരങ്ങളാ വെങ്കടേഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാം ചരൺ അതിഥി വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നു.

ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. നാല് വർഷത്തിന് ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ്ബഡ്ജറ്റിൽ  റിലീസിനായി എത്തുന്നത്. ചിത്രത്തിന്റെ നിർമാണവും സൽമാൻ തന്നെ. ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രം തന്നെയാണ് കിസ്സി ക ഭായ് കിസ്സി കി ജാൻ. സൽമാന്റെ ഹിറ്റ് മൂവേമെന്റ്സ് തന്നേയാണ് ഈ ചിത്രം എന്നും പറയുന്നു.ചിത്രത്തിന്റെ ടീസർ ഇപ്പോള് റിലീസ് ആയിരിക്കുകയാണ്