സിനിമ ജീവിതത്തിൽ രണ്ടു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്യ്ത സംവിധയകാൻ ആണ് സലാ൦ ബാപ്പു, എന്നാൽ ഈ രണ്ടു ചിത്രങ്ങളും രണ്ട സൂപ്പർസ്റ്റാറുകളെ വെച്ചാണ് അദ്ദേഹം ചെയ്യ്തതും, റെഡ് വൈൻ, മംഗ്ളീഷ്. ഇപ്പോൾ മംഗ്ളീഷ് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രത്തിൽ ഡച്ചു നടിയായ കരോളിൻ ആയിരുന്നു നായിക ആയി എത്തിയത്. ചിത്രം ആദ്യ അഞ്ചു ദിവസം മൂന്നരക്കോടി രൂപ നേടിയിരുന്നു.
എന്നാൽ മമ്മൂട്ടിയെ വെച്ച് ഇങ്ങനൊരു സിനിമ അല്ല താൻ ഉദേശിച്ചത്, താൻ അപരിചിതൻ എന്ന ചിത്രത്തിൽ സഹസംവിധായകൻ ആയി ചെയ്യ്തു കൊണ്ടിരിക്കുമ്പോൾ ആണ് മംഗ്ളീഷ് ചിത്രത്തെ കുറിച്ച് ചിന്തിച്ചത്, അന്ന് മമ്മൂക്ക തമാശയായി എന്നോട് ചോദിച്ചു എനിക്ക് നീ ഒരു പള്ളിയിലച്ചന്റെ വേഷം തരുകയാണെങ്കിൽ ഞാൻ നിനക്ക് ഡൈയ്റ്റ് തരാമെന്നു.
പക്ഷെ മറ്റുള്ള വാചകം കേട്ടില്ലെങ്കിലും ഞാൻ നിനക്ക് ഡെയ്റ്റ് താരമെന്ന് പറയുന്നത് ഞാൻ കേട്ട് അതെന്റെ മനസിൽ വെച്ചുകൊണ്ട് ഞാൻ വിചാരിച്ചു മമ്മൂക്ക എന്തായലും എനിക്ക് ഡെയിറ്റ് തരുമെന്ന് അതോടു ഏതു സിനിമ വേണം അദ്ദേഹത്തിന് വേണ്ടി ഒരുക്കാൻ എന്ന ചിന്തയായി. അത് പള്ളിലച്ചൻ വേഷം. എന്നാൽ ആ സമയത്തു റോമൻസ് അങ്ങനെ കുറെ പള്ളീലച്ചൻ വേഷമുള്ള സിനിമകൾ വന്നു അങ്ങനെ മമ്മൂക്ക എന്നോട് പറഞ്ഞു എന്നാൽ നമ്മൾക്ക് ഒന്ന് മാറ്റിപിടിക്കാം അങ്ങനെയാണ് മമ്മൂക്ക വെച്ച് മംഗ്ളീഷ് സിനിമ ഓക്കേ ആയതും സലാം ബാപ്പു പറയുന്നു
